അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


ഉറങ്ങുമ്പോള്‍ പ്രത്യേകം ചൊല്ലല്‍ സുന്നത്തുള്ള ദികറുകള്‍ വലതുഭാഗത്തേക്ക് ചെരിഞ്ഞുകിടന്നാണ് ചൊല്ലേണ്ടതെന്ന് ഹദീസില്‍ കാണാം.


നബി(സ്വ)പറഞ്ഞു: നിങ്ങളിലാരെങ്കിലും അവന്‍റെ വിരിപ്പിലേക്ക് എത്തിയാല്‍ അവന്‍റെ വസ്ത്രത്തിന്‍റെ അകഭാകം കൊണ്ട് അവന്‍റെ വിരിപ്പ് കുടയട്ടെ. അവനു ശേഷം വിരിപ്പില്‍ മറ്റുവല്ല(ജീവികള്‍)തും വന്നിട്ടുണ്ടോ എന്നവനറിയില്ലല്ലോ. ശേഷം അവന്‍വലതു ഭാഗത്തിന്മേല്‍ ചെരിഞ്ഞുകിടക്കട്ടേ, പിന്നീട് അവന്‍ بِاسْمِكَ رَبِّى وَضَعْتُ جَنْبِى وَبِكَ أَرْفَعُهُ إِنْ أَمْسَكْتَ نَفْسِى فَارْحَمْهَا وَإِنْ أَرْسَلْتَهَا فَاحْفَظْهَا بِمَا تَحْفَظُ بِهِ عِبَادَكَ الصَّالِحِينَ എന്ന് ചൊല്ലട്ടെ. (സുനനുഅബീദാഊദ്:5052).    


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.