അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


തയമ്മുമില്‍ ഉപയോഗിക്കുന്ന മണ്ണ് അവയത്തില്‍ ഒട്ടിനില്‍ക്കുന്നവയും അവയവത്തില്‍ നിന്ന് കൊഴിഞ്ഞുവീഴുന്നവയും മുസ്തഅ്മല്‍ ആണ്. മുസ്തഅ്മല്‍ (ഫര്‍ളില്‍ ഉപയോഗിക്കപ്പട്ടത്) ആയ മണ്ണ് കൊണ്ട് വീണ്ടും തയമ്മും ചെയ്യാന്‍ പറ്റില്ല.


അപ്പോള്‍ ആദ്യം മണ്ണെടുത്ത് മുഖം തടവുമ്പോള്‍ മുഖത്തില്‍ ഒട്ടിനിന്ന മണ്ണും മുഖത്തില്‍ തട്ടിയശേഷം വീണ മണ്ണും മുസ്തഅ്മല്‍ ആണ്. അതുപോലെ കൈകള്‍ തടവുമ്പോഴും കയ്യില്‍ ഒട്ടി നിന്ന മണ്ണും കയ്യില്‍ തട്ടിയ ശേഷം കൊഴിഞ്ഞുവീണ മണ്ണും മുസ്തഅ്മലാണ്.


അവയവത്തില്‍ തീരെ തട്ടാതെ വീഴുന്ന മണ്ണ് മുസ്തഅ്മലല്ല.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.