പ്രസവം കഴിഞ്ഞു 20 ദിവസം കഴിഞ്ഞപ്പോൾ ഭാര്യയുടെ രക്തം പോക്ക് (നിഫാസ്) നിന്നു. അപ്പോൾ അവൾക്ക് നിസ്കാരം നിർവഹിക്കാൻ തുടങ്ങേണ്ടതുണ്ടോ.. ഉമ്മ പറയുന്നു 33 ദിവസം എങ്കിലും കഴിയാതെ റുകൂഹ് സുജൂദ് പോലെയൊക്കെ ചെയ്യുന്നത് ശാരീരികമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും എന്നാണ്.. എന്താണ് ഈ അവസ്ഥയിൽ ചെയ്യേണ്ടത്. ?

ചോദ്യകർത്താവ്

Fahad

Aug 17, 2019

CODE :Fiq9404

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടെ.

നിഫാസ് രക്തം മുറിയലോടെ, കുളിച്ച് നിസ്കരിക്കൽ അവർക്ക് നിർബന്ധമാകും. നിഫാസിന്‍റെ ഏറ്റവും ചുരുങ്ങിയ സമയം ഒരു സെകൻറു മാത്രമാണല്ലോ. 
പ്രസവിച്ച്, 33 ദിവസം കഴിയാതെ റുകൂഅ്, സുജൂദ് ചെയ്യുന്നത് ശാരീരിക ബുദ്ധിമുട്ടുകളുണ്ടാക്കുമെന്നത് തെറ്റുധാരണയാണ്. അസാധരണ അവസ്ഥകളിൽ, നീതിമാനായ ഡോക്ടറുടെ അഭിപ്രായത്തിൽ ഗുരുതരമായ ശാരീരിക പ്രശ്നങ്ങൾക്കത് കാരണമാകുമെങ്കിൽ, റുകൂഅ്, സുജൂദുകൾ ആംഗ്യം കാണിച്ച് നിസ്കരിക്കണം. ശുദ്ധിയും ബുദ്ധിയും ഉള്ളിടത്തോളം നിസ്കാരം ഉപേക്ഷിക്കാൻ ഒരു പഴുതും നമ്മുടെ മുന്നിലില്ല.  

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter