അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


സ്തീകള്‍ക്ക് ഹൈളിന്റെ പരമാവധി സമയം 15 ദിവസമാണ്. അതിന് ശേഷം ഹൈള് നിലനില്‍ക്കില്ല. 15 ദിവസത്തിന് ശേഷം ബ്ലീഡിങ് തുടരുകയാണെങ്കില്‍ അത് ഇസ്തിഹാളത്ത് രക്തമാകും. അസുഖം മൂലമോ വല്ല ഞരമ്പും പൊട്ടിയത് കൊണ്ടോ  മുറിവ് പറ്റിയിട്ടോ ശരീരത്തിലുണ്ടായ ആന്തരിക രക്ത സ്രാവം പുറത്തേക്ക് വരുന്നതാകും. അതിനാല്‍ അതിന് ചികിത്സ തേടേണ്ടാതാണ്. പിരീഡ്സ് ആരംഭിച്ച് 15 ദിവസത്തിന് ശേഷം ഉണ്ടാകുന്ന ഈ രക്ത സ്രാവം മൂലം നിസ്കാരത്തിന് ഇളവില്ല. വൃത്തിയാക്കിയിട്ട് നിസ്കരിക്കുക തന്നെ വേണം. തുടര്‍ച്ചായി രക്തം വരുന്നുണ്ടെങ്കില്‍ നിത്യ അശുദ്ധിക്കാരിയെപ്പോലെ നിസ്ക്കരിക്കണം. അഥവാ നിസ്കാരത്തിന്റെ സമയമായ ശേഷം ആ ഭാഗം കഴുകി വൃത്തിയാക്കി പഞ്ഞി വെച്ച് കെട്ടിയതിന് ശേഷം വുളൂഅ് എടുത്ത് നിസ്കരിക്കണം. നിസ്കരിക്കുന്ന സമയത്ത് വീണ്ടും ഒലിച്ചാല്‍ നിസ്കാരത്തിന് കുഴപ്പം സംഭവിക്കില്ല. എന്നാൽ അകാരണമായി  ഫർള്  നിസ്കാരം പിന്തിക്കാതെ വേഗം നിസ്കരിക്കണം (ശറഹുൽ മുഹദ്ദബ്, തുഹ്ഫ).


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.