അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


അല്ലാഹുവിന്റെ റസൂല്‍ (സ്വ) യുടേയും മറ്റു പ്രവാചകരുടെയും ഔലിയാക്കളുടെയും മേല്‍ ഇപ്പോള്‍ മയ്യിത്ത് നിസ്കാരിക്കാന്‍ പറ്റില്ല. കാരണം ആര്‍ക്കു വേണ്ടിയാണോ മയ്യിത്ത് നിസ്കരിക്കുന്നത് അദ്ദേഹം മരണപ്പെടുന്ന സമയത്ത് ഈ നിസ്കരിക്കുന്നവന്‍ പ്രായ പൂര്‍ത്തിയും ബുദ്ധിയുമുള്ള മുസ്ലിമായ അവസ്ഥയില്‍ (അഥവാ നിസ്കാരം നിര്‍ബ്ബന്ധമായ അവസ്ഥയില്‍) ജീവിച്ചിരിക്കണം എന്നത് മറഞ്ഞ മയ്യിത്തിന്റെ മേല്‍ മയ്യിത്ത് നിസ്കാരം അനുവദനീയമാകാനുള്ള നിബന്ധനയാണ്. (അസ്നല്‍ മത്വാലിബ്, നിഹായ). നബി (സ്വ) തങ്ങളുും മറ്റുു അമ്പിയാക്കളം ഔലിയാക്കളും വഫാത്താകുന്ന സമയത്ത് നാമാരും ജനിക്കുക പോലും ചെയ്തിട്ടില്ലല്ലോ. അതിനാല്‍ ഇനി അതിനെക്കുറിച്ച് ചിന്തിക്കേണ്ടതില്ല.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.