എന്റെ കടയിൽ കുറച്ച റിപ്പയർ പണികൾ നടന്നപ്പോൾ കടയിലെ സാധനങ്ങൾ എല്ലാം ചെരിപ്പിട്ടു നടക്കുന്ന സ്ഥലങ്ങളിലും നിലത്തും എല്ലാം വെച്ചിരുന്നു നിലത്ത് കഷ്ടങ്ങളെല്ലാം ഉണ്ടായിരുന്നു . സാധനങ്ങൾ എല്ലാം നജസായോ എന്ന് നോക്കാതെ തന്നെ കടയിൽ വെക്കുകയും ചെയ്തു . ഒറ്റ നോട്ടത്തിൽ സാധനങ്ങളിൽ നോക്കുമ്പോൾ നജസുണ്ട് എന്നറിയില്ല . സാധനങ്ങളിൽ നജസുണ്ട് എന്ന് അറിയണമെങ്കിൽ എല്ലാ സാധനങ്ങളും വെള്ളം കൊണ്ട് തുടച്ചു കഴുകി അതിന്റെ മണം എന്നിവയെല്ലാം നോക്കി വേണം നജസ് തിരിച്ചറിയാൻ . അത് കൊണ്ട് കടയിൽ വെച്ച സാധനിങ്ങളിൽ നജസുണ്ടോ എന്ന് കൂടുതൽ ശ്രദ്ധിക്കേണ്ടതുണ്ടോ ?

ചോദ്യകർത്താവ്

ASHIQ

Apr 24, 2019

CODE :Oth9249

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നജസിന്റെ മണം, നിറം, രുചി എന്നിവ അവയില്‍ ആയിട്ടുണ്ടെങ്കില്‍ പ്രാഥമിക പരിശോധനയില്‍ത്തന്നെ തിരിച്ചറിയാന്‍ കഴിയും. വെള്ളം കൊണ്ട് തുടക്കാതെ തന്നെ ഇവയിലേതെങ്കലും തിരിച്ചറിയാന്‍ ഉറപ്പായിട്ടോ ഏകദേശമോ സാധിക്കുന്നുണ്ടെങ്കില്‍ അത് വൃത്തിയാക്കണം, അല്ലെങ്കില്‍ കുഴപ്പമില്ല. (ഫത്ഹുല്‍ മുഈന്‍).  സാധനങ്ങള്‍ ഇറക്കി വെച്ച സ്ഥലത്ത് ഉണ്ടായിരുന്ന കാഷ്ഠം നനവുള്ളതായിരുന്നുവെങ്കില്‍ ആ ഭാഗത്ത് വെച്ച സാധനങ്ങളില്‍ അത് പുരണ്ടിട്ടുണ്ടോയെന്ന് വ്യക്തമായി പരിശോധിച്ച് നജസിന്റെ മണം, നിറം, രുചി എന്നിവ ഇല്ലായെന്ന് ഉറപ്പ് വരുത്തേണ്ടതും അല്ലാത്ത പക്ഷം കഴുകി വൃത്തിയാക്കേണ്ടതുമാണ് (മുഗ്നി). എന്നാൽ നജസും നജസ് തട്ടിയ ഭാഗവും രണ്ടും ഉണങ്ങിയതാണെങ്കിൽ തട്ടിയെന്നത് കൊണ്ട് മാത്രം ആ ഭാഗം നജസാകില്ല (അൽ അശ്ബാഹു വന്നളാഇർ)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter