അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


ഒരു വിശ്വാസി സ്നേഹിക്കേണ്ടതും വെറുക്കേണ്ടതും സന്തേോഷിക്കേണ്ടതും വേദനിക്കേണ്ടതും അല്ലാഹുവിനു വേണ്ടി മാത്രമാകണം. അല്ലാഹു നിശ്ചയിച്ച പരിധി ലംഘിച്ചു കൊണ്ട് ഇക്കാര്യങ്ങള്‍ ചെയ്യുന്നത് അക്രമമാണെന്നും (സൂറത്തുല്‍ ബഖറഃ, സൂറത്തുത്വലാഖ്) അവര്‍ക്ക് അല്ലാഹുവിന്റെ സഹായം ദുനിയാവിലും ആഖിറത്തിലും ലഭിക്കില്ലെന്നും (സൂറത്തു ആലു ഇംറാന്‍, സൂറത്തുല്‍ ഹജ്ജ്) അല്ലാഹു തആലാ വ്യക്തമാക്കിയിട്ടുണ്ട്.   


അല്ലാഹുവിന്റെ റസൂല്‍ (സ്വ) അരുള്‍ ചെയ്തു: ‘മൂന്നു കാര്യങ്ങള്‍ ഒരാളിലുണ്ടെങ്കില്‍ അയാള്‍ക്ക് ഇമാനിന്റെ മാധുര്യം ലഭിക്കും; ഒന്ന്: മറ്റാരേക്കാളും അല്ലാഹുവും റസൂല്‍ (സ്വ)യും അയാള്‍ക്ക് പ്രിയമുള്ളവരാകുക, രണ്ട്: അല്ലാഹുവിന് വേണ്ടി മാത്രം മറ്റൊരാളെ സ്നേഹിക്കുക, മൂന്ന്: നരകത്തിലേക്ക് എറിയപ്പെടുന്നത് ഒരാള്‍ വെറുക്കുന്നത് പോലെ ദൈവ നിഷേധത്തിലേക്ക് മടങ്ങലിനെ വെറുക്കുക എന്നിവയാണവ (സ്വഹീഹുല്‍ ബുഖാരി). ഒരാള്‍ അല്ലാഹുവിന് വേണ്ടി സ്നേഹിക്കുയും അല്ലാഹുവിന് വേണ്ടി വെറുക്കുകയും അല്ലാഹുവിന് വേണ്ടി കൊടുക്കുകയും അല്ലാഹുവിന് വേണ്ടി കൊടുക്കാതിരിക്കുകയും ചെയ്യുമ്പോഴേ അയാളുടെ ഈമാന്‍ പരിപൂര്‍ണ്ണമാകുകയുള്ളൂ (അബൂദാവൂദ്).


ആയത് കൊണ്ട് അന്യ സ്ത്രീയെ സ്നേഹിക്കലും അവളുമായി സൌഹൃദം പങ്കുവെക്കലും അത് നഷ്ടപ്പെട്ടാല്‍ അവളും അവനും വേദനിക്കലും അല്ലാഹുവിനും റസൂല്‍ (സ്വ)ക്കും ഇഷ്ടമാണോ എന്നും ഈമാനിന്റെ മാധുര്യം ഇരുവര്‍ക്കും നഷ്ടപ്പെടാനും അക്രമികളിലുള്‍പ്പെട്ട് ദുനിയാവിലും ആഖിറത്തിലും അല്ലാഹുവിന്റെ സഹായം നഷ്ടപ്പെടാനും കാരണാകുമോയെന്നും ഹ്രസ്വമായി മനസ്സിലാക്കാന്‍ സമാനമായ ചോദ്യങ്ങള്‍ക്ക് മുമ്പ് നല്‍കപ്പെട്ട ഉത്തരങ്ങളായ FATWA CODE: Fiq903 , FATWA CODE: Fiq8960  എന്നിവ ദയവായി വായിക.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.