അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


ഹജജിന് പോകുന്നവന് ഉള്ഹിയ്യത്ത് ശക്തിയായ സുന്നത്തുണ്ട് (ഫത്ഹുൽ മുഈൻ,) അവൻ മിനായില്‍ വെച്ച് അറുക്കലാണ് ഉത്തമം. എന്നാല്‍ നാട്ടിൽ വെച്ച് അറുക്കാനാണ് ഉദ്ദേശിക്കുന്നതെങ്കിൽ നാട്ടിലെ ഒരാളെ വക്കാലത്താക്കാം. അപ്പോൾ തന്റെ സുന്നത്തായ ഉള്ഹിയ്യത്ത് നിർവ്വഹി്ക്കാൻ താങ്കളെ ഞാൻ ഏൽപിക്കുന്നു എന്ന നിയ്യത്താണ് ചെയ്യേണ്ടത്(ഹാശുയത്തുൽ ഗുറർ അൽ ബഹിയ്യഃ). ഉള്ഹിയ്യത്ത് അറുക്കാൻ വേണ്ടി കാഷ് കൊടുത്ത് ഏൽപ്പിക്കാം (കുർദീ) ഉള്ഹിയ്യത്ത് അറുത്തതിന്റെ ഇറച്ചി ആ അറുക്കുന്ന സ്ഥലത്തുള്ള ദരിദ്രർക്ക് കൊടുക്കണം (ഫതാവാ റംലീ). ഒരു മൃഗത്തിനെ അറുക്കകുയാണെങ്കിൽ ഒട്ടകം, മാട്, നെയ്യാട്, കോലാട് എന്നിങ്ങനയാണ് ശ്രേഷ്ഠതയുടെ ക്രമം. ഒട്ടകത്തിലും മാടിലും ഏഴിലൊന്നിൽ കൂടുന്നതിനേക്കാൾ ഉത്തമം ഒരു ആട് അറുക്കലാണ് (ശറഹുൽ മുഹദ്ദബ്).                                                                                                                                                                                                                                    


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.