ജനാബതായി കുളിക്കുമ്പോൾ നഖത്തിനടിയില് ചളി ഉണ്ടെങ്കിൽ ആ ചെളി കളയാതെ കുളിച്ചാൽ കുളി ശരിയാകുമോ? ജനബതായി കുളിക്കുമ്പോൾ ശരീരത്തിന്റെ ഏതെന്കിയിലും ഭാഗത് വെള്ളം ആയിട്ടില്ലെങ്കിൽ കുളി കഴിഞ്ഞതിന് ശേഷം ആ ഭാഗത്തു മാത്രം വെള്ളം ആക്കിയാലും മതിയാകുമോ. അതിനും വലിയ അശുദ്ധിയെ ഉയർത്താൻ വേണ്ടി ഞാൻ കുളിക്കുന്നു എന്ന് നിയ്യത് വെച്ചാല് മതിയാകുമോ ?

ചോദ്യകർത്താവ്

ASHIQ

Feb 5, 2019

CODE :Oth9125

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ജനാബത്ത് ഉയർത്താൻ കുളിക്കുമ്പോൾ നഖത്തിനടിയിൽ ചെളി ഉണ്ടെങ്കിൽ ആ ചെളി കളയാതെ കുളിച്ചാൽ കുളി ശരിയാകില്ല.  അതു പോലെ ശരീരത്തിന്റെ ഏതെങ്കിലും ഭാഗത് വെള്ളം ആയിട്ടില്ലെങ്കിൽ കുളി കഴിഞ്ഞതിന് ശേഷം ആ ഭാഗത്തു മാത്രം വെള്ളം ആക്കിയാലും മതിയാകും. അപ്പോൾ നിയ്യത്ത് വീണ്ടും ചെയ്യേണ്ട ആവശ്യമില്ല. . (ഫത്ഹുൽ മുഈൻ)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter