അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.


(അസുഖം, യാത്ര, തീ പിടുത്തം മൂലമോ മറ്റോ നശിക്കുമെന്ന ഭീതി തുടങ്ങിയ കാരണങ്ങളില്ലെങ്കിൽ) പണം സൂക്ഷിക്കാൻ ഏൽപ്പിച്ച ഉടമയുടെ സമ്മതമുണ്ടെങ്കിലേ അത് മറ്റൊരാളുടെ അടുത്ത് സൂക്ഷിക്കാൻ കൊടുക്കാൻ തന്നെ പറ്റുകയുള്ളൂ. ഉടമയുടെ സമ്മതമില്ലാതെ ആ സ്വത്ത് തന്റെ മക്കളോടോ ഭാര്യോടോ ഖാളിയോട് പോലുമോ സൂക്ഷിക്കാൻ പറഞ്ഞേൽപ്പിച്ചിട്ട് അതിനെന്തെങ്കിലും സംഭവിച്ചാൽ ഇയാളായിരിക്കും ഉത്തരവാദി. ആ സൂക്ഷിപ്പ് സ്വത്ത് വേറെ ഒരാൾക്ക് കൊടുക്കുന്നതും സ്വയം ഉപയോഗിക്കുന്നതും ഇത് പോലെത്തന്നെയാണ്. അഥവാ ഉടമായുടെ അനുവാദം വേണം.അല്ലെങ്കിൽ അതിനെന്തെങ്കിലും സംഭവിച്ചാൽ അവൻ ഉത്തരവാദിയാകും. കാരണം അല്ലാഹുവും റസൂൽ (സ്വ)യും പറയുന്നു: ‘നിങ്ങളെ വിശ്വസിച്ച് ഏൽപ്പിച്ച ആളുടെ അമനാത്ത് അയാൾക്ക് തന്നെ തിരിച്ചേൽപ്പിച്ചു കൊള്ളണം’. അതു പോലെ സൂക്ഷിപ്പ് സ്വത്ത് നേരാം വിധം സൂക്ഷിക്കാൻ കഴിയാത്താവർ അത് ഏറ്റെടുക്കാൽ ഹറാമാണ്. (സൂറത്തുന്നിസാഅ്, അബൂ ദാവൂദ്, ഫത്ഹുൽ മുഈൻ, തുഹ്ഫ).


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.