അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.


നിയ്യത്ത് ചെയ്യേണ്ടത് തക്ബീറത്തുൽ ഇഹ്റാമിന്റെ തൊട്ടു മുമ്പാണ്. അഥവാ നിയ്യത്ത് പൂർണ്ണായും ചെയ്ത് കഴിഞ്ഞ ഉടനെ തക്ബീറത്തുൽ ഇഹ്റാം ചൊല്ലുകയും ആ കരുത്ത് തക്ബീറ് തുടങ്ങി അവസാനിക്കും വരേ നിലനിർത്തുകയും ചെയ്യണം. (ഫത്ഹുൽ മുഈൻ, തുഹ്ഫ). അല്ലാതെ നിയ്യത്ത് വരാൻ വേണ്ടി തക്ബീർ നീട്ടുകയല്ല. ഈ ഘട്ടത്തിൽ വസ്വാസ് ഉണ്ടാകാൻ സാധ്യതയുണ്ട് അതിനാൽ സാധാരണക്കാർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം (മജ്മൂഅ്, തൻഖീഹ്). അഥവാ നിയ്യത്തിനെ തക്ബീറികത്തേക്ക് പിടിച്ച് കൊണ്ടു വരാൻ വേണ്ടി വല്ലാതെ പാടുപെടരുത്. അത് വസ് വാസിന് കാരണമാകും. മറിച്ച് ചെയ്ത നിയ്യത്തിലെ കരുത്ത് തക്ബീർ തുടങ്ങി അവസാനിക്കും വരേ (കഴിയും വിധം മാത്രം) നിലനിർത്തിയാൽ മതി.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.