നിസ്കാരത്തിൽ അടിവസ്ത്രം ഉപയോഗിക്കുന്നതിന്റെ വിധി എന്താണ്?

ചോദ്യകർത്താവ്

Veeran Kutty

Nov 28, 2018

CODE :Fiq8971

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

ഇടത്തരം നോട്ടം നോക്കുമ്പോൾ നിസ്കരിക്കുന്നവന്റെ തൊലിയുടെ നിറം കാണാത്ത തരത്തിലുള്ള ഏതെങ്കിലും വസ്തു കൊണ്ട് ഔറത്ത് മറക്കൽ നിർബ്ബന്ധമാണ് (തുഹ്ഫ, ഫത്ഹുൽ മുഈൻ, ശർവാനി, ഇആനത്ത്). അഥവാ നിസ്കരിക്കുന്നവൻ അടിസ്ത്രം ധരിച്ചോ ഇല്ലയോ എന്നല്ല പ്രധാനം, പ്രത്യുത അവന്റെ ഔറത്തായ സ്ഥലത്തെ തൊലി കാണുന്നതിനെ തടയുന്ന ഏതെങ്കിലും ഒരു വസ്തു കൊണ്ട് ഔറത്ത് പൂർണ്ണമായി മറച്ചോ എന്നതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter