അസ്സലാമു അലൈകും. പ്രായ പൂർത്തിയായ ഒരു പെൺകുട്ടി അവളുടെ 12-13 വയസായ കസിന്റെ മുബ്ബിൽ പൂർണ ഹിജാബ് ധരിക്കണോ? അതേപോലെ തന്നെ ആ കുട്ടി മഹ്റം അല്ലാതവർ വീട്ടിൽ താമസിക്കുന്ന നേരം (ഉദാ: ഏട്ടത്തിയുടെ ഭർത്താവ്) പൂർണമായും എങ്ങനെയാണ് ഹിജാബിലാവുക? ഞെരിയാണിയുടെ താഴെ ഒക്കെ ഔറത്തല്ലെ?

ചോദ്യകർത്താവ്

Muhammad Hy

Nov 27, 2018

CODE :Fiq8968

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

ഫിത്ന ഭയപ്പെടുകയോ വികാരത്തെ ഉത്തേജിപ്പിക്കുകയോ ചെയ്യുന്ന സാഹചര്യമുണ്ടെങ്കില്‍ അന്യ സ്ത്രീക്ക് ഏത് പ്രായക്കാരുടെ മുന്നിലും ഹിജാബ് നിര്‍ബ്ബന്ധമാണ് (അഥവാ നരിയാണിയുടെ താഴെയുള്ള കാലിന്റെ ഭാഗം അടക്കം എല്ലാ ഭാഗങ്ങളും മറക്കൽ നിർബ്ബന്ധമാണ്. കൌമാരക്കാരായ ആണ്‍കുട്ടികള്‍ ആകര്‍ഷണീയ തോന്നുന്നവരാണെങ്കില്‍ അവരെ നോക്കലും മുസാഫഹത്ത് ചെയ്യലും പുരുഷന്മാർക്ക് തന്നെ ഹറാമാണ്. ചെറിയ കുട്ടികളുടേയും അവസ്ഥ ഇതില്‍ നിന്നും ഭിന്നമല്ല അതു പോലെ സ്ത്രീയുടെ മുട്ടു പൊക്കിളിന്റെ ഇടിയിലുള്ളതല്ലാത്ത ശരീര ഭാഗം സാധാരണ ഗതിയിൽ മഹ്റമിന് കാണാമെങ്കിലും നേരത്തെ പറഞ്ഞതുപോലെ ഏതെങ്കിലും മഹ്റമിന്റെ കാര്യത്തിൽ ഫിത്ന ഭയപ്പെടുകയോ വികാരം ഉണ്ടാകുകയോ ചെയ്യുന്ന പക്ഷം അത്തരം മഹ്റമുകളുടെ മുന്നിലും സ്ത്രീ മുഴുവനും ഔറത്താണ്.(തുഹ്ഫ, ഫത്ഹുൽ ജവാദ്, ഫത്ഹുല്‍ മുഈന്‍). ഇന്നത്തെ കാലത്ത് 12 വയസ്സൊക്കെ ആകുമ്പോഴേക്ക് കുട്ടികളുടെ മനസ്സ് ലൈംഗിക ചിന്തയിലേക്കും വൈകാരികതയിലേക്കും കടക്കുന്നുവെന്നത് ഒരു പരമാര്‍ത്ഥമാണല്ലോ. കാരണം അതിനനുരസിച്ചുള്ള ജീവിത സാഹചര്യങ്ങളാണ് അവര്‍ക്കുള്ളത്. അഥവാ ഫിത്ന ഭയപ്പെടാനും വൈകാരിക ചിന്തകൾ ഉടലെടുക്കാനും സാധ്യതയേറെയാണ്. വികാരത്തോടെയുളള നോട്ടവും ചിന്തയും ചേഷ്ഠകളും ഫിത്നയാണ്. അതിനാല്‍ അവരുടെ മുന്നില്‍ ഔറത്ത് മറക്കലും അവരെ അന്യരെപ്പോലെ കണക്കാക്കലും അനിവാര്യമാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter