വികാരത്തോട് കൂടിയല്ലാതെ നിക്കാഹിന് മുമ്പ് വിവാഹം ഉറപ്പിച്ച പെണ്ണിന് ഫോൺ വിളിക്കാമോ? പെണ്ണിന്‍റെ ശബ്ദം ഹറാമാണോ?

ചോദ്യകർത്താവ്

shafeeq

Sep 26, 2017

CODE :Fiq8867

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.


നികാഹിന് മുമ്പ് സ്ത്രീയോട് സംസാരിക്കുന്നത് അന്യ സ്ത്രീകളോട് സംസാരിക്കുന്നത് പോലെത്തന്നെയാണ്. 
സ്ത്രീയുടെ ശബ്ദം ഔറത് അല്ല എന്നതാണ് പ്രബലാഭിപ്രായം. وليس من العورة الصوت فلا يحرم سماعه إلا إن خشي منه فتنة أو التذ به  വികാരവിചാരങ്ങള്‍ ഉണ്ടാവാത്ത ഫിത്ന ഭയപ്പെടാത്ത  ഘട്ടങ്ങളില്‍  അത് കേള്‍ക്കുന്നതില്‍ തെറ്റില്ലയെന്ന് ഫത്ഹുല്‍ മുഈനില്‍ കാണാം. അതനുസരിച്ച് കല്യാണമുറപ്പിച്ച പെണ്‍കുട്ടിയുമായി സംസാരിക്കാവുന്നതാണ്. എന്നാലും ഇത്തരം സംഭാഷണങ്ങളും മറ്റും പതുക്കെപ്പതുക്കെ നിഷിദ്ധമായ ചിന്തകളിലേക്കും സംസാരങ്ങളിലേക്കും നയിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ അത് പരമാവധി ഒഴിവാക്കുന്നതാണ് നല്ലത്. ആവശ്യകാര്യങ്ങള്‍ രക്ഷിതാക്കളോടോ മറ്റു ബന്ധപ്പെട്ടവരോടോ പറയാവുന്നതാണല്ലോ.

അതേ സമയം, വൈകാരിക സംസാരങ്ങളും അത്തരം ചിന്തകളുണര്‍ത്തുന്ന ഏത് സംഭാഷണവും നിഷിദ്ധമാണ്. വിവാഹം ഉറപ്പിച്ചതാണെങ്കില്‍ കൂടി, നികാഹോട് കൂടി മാത്രമേ അവള്‍ ഭാര്യയാവുന്നുള്ളൂ, അത് കൊണ്ട് തന്നെ നികാഹിന് ശേഷമേ  അത്തരം സംസാരങ്ങളും കാഴ്ചയും മറ്റുമൊക്കെയും അവര്‍ക്കിടയില്‍  അനുവദനീയമാവുകയുള്ളൂ.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ

ASK YOUR QUESTION

Voting Poll

Get Newsletter