അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. സകാതിന്‍റെ അവകാശികള്‍ എട്ട് വിഭാഗക്കാരാണ്. (നിര്‍ബന്ധ) ദാനങ്ങള്‍ പരമദരിദ്രര്‍ (ഫഖീര്‍), ദരിദ്രര്‍ (മിസ്കീന്‍), സകാതിന്‍റെ പ്രവര്‍ത്തകര്‍, പുതുവിശ്വാസികള്‍, അടിമകള്‍,  കടക്കാര്‍, അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തില്‍ (വിശുദ്ധ യോദ്ദാക്കള്‍, വഴിയുടെ മക്കള്‍ എന്നിവര്‍ക്ക് മാത്രമുള്ളതാണ് (സൂറതുത്തൌബ 165) എന്നിവരാണ് അവര്‍.കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.