അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ .


സകാതിന്റെ അവകാശികള്‍ക്ക് സകാത് ദാതാവിന്റെ നാട്ടില്‍ വെച്ച് ഫിത്ര്‍ സകാത് നല്‍കണം. സകാത് അവകാശികളായ മൂന്ന് വിഭാഗക്കാരിലെ മൂന്ന് പേര്‍ക്ക് വീതം നല്‍കണമെന്നാണ് പ്രബലാഭിപ്രായം. എന്നാല്‍, ഫിത്റ് സകാത് ഏതെങ്കിലും മൂന്ന് പേര്‍ക്ക് നല്‍കിയാലും മതി എന്ന് അഭിപ്രായപ്പെടുന്ന പണ്ഡിതന്മരുണ്ട്, ഒരാള്‍ക്ക് നല്‍കിയാലും മതി എന്ന് പറയുന്നവരും ശാഫി മദ്ഹബിലെ പണ്ഡിതരിലുണ്ട്. ഒരു വ്യക്തിക്ക് ഏകദേശം രണ്ടേമുക്കാല്‍ കിലോയാണ് സകാത് ആയി നല്‍കേണ്ടത്. തന്റെയും താന്‍ ചെലവ് കൊടുക്കല്‍ നിര്‍ബന്ധമായവരുടെയും സകാതാണ് ഒരു വ്യക്തി നല്‍കേണ്ടത്.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ