അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്റെയും മേല്‍ അല്ലാഹുവിന്റെ അനുഗ്രങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ. ഒന്നേകാല്‍ മുഴം നീളവും വീതിയും ആഴവുമുള്ള ഒരു പാത്രത്തില്‍ ഉള്‍ക്കൊള്ളാനാവുന്ന വെള്ളമാണ് രണ്ട് കുല്ലത്. കിതാബുകളില്‍ പറയുന്ന  ഈ മുഴം 46.1 സെന്റിമീറ്റര്‍ ആണ്. അപ്പോള്‍ 57.625 സെന്റിമീറ്റര്‍ നീളവും വീതിയും ആഴവുമുള്ള ഒരു പാത്രം എടുത്ത് അതില്‍ കൊള്ളാവുന്ന വെള്ളം അളന്നുനോക്കിയാല്‍ ഇത് മനസ്സിലാവും. ഇത് ഏകദേശം 200 ലിറ്റര്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും നാഥന്‍ തുണക്കട്ടെ.