ഒരാള്‍ തന്‍‌റെ സുഹൃത്തിന് അത്യാവശ്യ ഘട്ടത്തിൽ (ഉദാ- വീടുപണി) തിരിച്ചും സഹായിച്ചേക്കും എന്ന് പ്രതീക്ഷിച്ച് പണം നൽകി സഹായിച്ചു. തിരിച്ചുനല്കണമെന്ന നിബന്ധന ഒന്നുമില്ല. അങ്ങനെ വർഷങ്ങൾക്ക് ശേഷം അത് തിരിച്ചു കിട്ടി. അതിന് കടമെന്ന നിലക്ക് സകാത്ത് കൊടുക്കണോ?

ചോദ്യകർത്താവ്

Rafi

May 19, 2020

CODE :Fat9823

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അത്യാവശ്യഘട്ടത്തില്‍ മറ്റുള്ളവരെ സഹായിക്കല്‍ വളരെ വലിയ പുണ്യമുള്ള കാര്യമാണ്. ഇത്തരം ഘട്ടങ്ങളില്‍ ദാനമായും കടമായും പണം നല്‍കി സഹായിക്കാവുന്നതാണ്.

ദാനമായി പണം നല്‍കി സഹായിച്ചാല്‍ പിന്നീടത് തിരിച്ചുവാങ്ങാന് പാടില്ലല്ലോ. കാലങ്ങള്‍ക്കു ശേഷം അയാള്‍ തിരിച്ചു സഹായിച്ചാല്‍ അതും ദാനമായേ പരിഗണിക്കൂ. മുമ്പ് നല്‍കിയ സഹായത്തിന്‍ തിരിച്ചും സഹായിച്ചുവെന്നല്ലാതെ കടം കൊടുത്തത് തിരിച്ചുതന്നു എന്നല്ലല്ലോ ഇതിനെ നാം പറയാറ്. ആയതിനാല്‍ ഇവിടെ സകാത്ത് നിര്‍ബന്ധമാവുകയില്ല.

എന്നാല്‍ കടം നല്‍കി സഹായിച്ചതാണെങ്കില്‍, ഓരോ വര്‍ഷം കഴിയുമ്പോഴും അതിന് സകാത്ത് നല‍കേണ്ടതാണ്. തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷയില്ലാത്ത കടമാണെങ്കില്‍ കിട്ടുമ്പോള്‍ അതുവരെയുള്ള വര്‍ഷങ്ങളുടെ സകാത്ത് കണക്കുകൂട്ടി കൊടുക്കണം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter