അസ്സലാമു അലൈകും. ഒരു ചോദ്യം ഉണ്ട്. നമ്മുടെ നാട്ടിൽ കുറെ ആളുകൾ ലക്ഷങ്ങൾ മാനേജ്മെന്റിന് കൈക്കൂലി കൊടുത്തു എയ്ഡഡ് സ്ഥാപനങ്ങളിൽ ജോലിക്ക് കയറുന്നുണ്ടല്ലോ. യോഗ്യത ഉണ്ടായിരിക്കെ പണം ഇല്ലെന്ന പേരിൽ കുറെ ആളുകൾ പുറത്ത് നിൽക്കുമ്പോൾ കാര്യം സാധിക്കാൻ ചിലർ ലക്ഷങ്ങൾ നിയമന പ്രക്രിയക്ക് മുൻപായി പണമായി നൽകി ജോലി സമ്പാദിക്കുന്നു. നമ്മുടെ നാട്ടിലെ ഗവണ്മെന്റ് പോലും ഇതിനെ പിന്തുണയ്ക്കുന്നില്ല. പക്ഷെ രഹസ്യ സമ്മതം ഉണ്ടെന്നു മാത്രം. ഇങ്ങനെ ലക്ഷങ്ങൾ ക്യാഷ് കൊടുത്തു ജോലി നേടുന്നതിന്റെ ഇസ്‌ലാമിക വിധി എന്താണ്? റസൂലിന്റെ കാലത്ത് വ്യക്തിപരമായ കാര്യം സാധിക്കാൻ പണം കൊടുത്ത എന്തെങ്കിലും ഉദാഹരണം ഉണ്ടോ? ഇങ്ങനെ നേടിയ ജോലിയിൽ നിന്ന് കിട്ടിയ വരുമാനം ഉപയോഗിച്ച് ബാധ്യതകൾ വീട്ടിയാൽ വീടുമോ? പലരും ബിൽഡിങ് കെട്ടാൻ എന്നൊക്കെ പറഞ്ഞാണ് ക്യാഷ് വാങ്ങുന്നത്. ഇതൊക്കെ അർഹത ഉള്ളവരെ തഴഞ്ഞു പണം ഉള്ളവരെ എടുക്കാനുള്ള ടെക്‌നിക് അല്ലെ. നമ്മുടെ നാട്ടിലെ സംഘടനാ നേതാക്കന്മാർ പലരും ഇത്തരത്തിൽ ജോലി നേടിയവരാണ്. സംഘടനാ ബന്ധം ഉള്ള മാനേജ്‌മെന്റുകളും ഇങ്ങനെ വൻ തോതിൽ പണം വാങ്ങുന്നു. ഒരു മറുപടി പ്രതീക്ഷിക്കുന്നു..

ചോദ്യകർത്താവ്

ലുഖ്മാൻ

Jul 30, 2019

CODE :Fin9381

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഈ ചോദ്യത്തിന്റെ ഉത്തരം മനസ്സിലാക്കാൻ FATWA CODE: Fiq9353  എന്ന ഭാഗം ദയവായി വായിക്കുക..

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter