ബാങ്കിൽ ക്യാഷ് ഡെപ്പോസിറ്റ് ചെയ്തപ്പോൾ പലിശ കിട്ടിയിരുന്നു. ഈ പലിശ കൊണ്ട് എന്തൊക്കെ കാര്യങ്ങളാണ് ചെയ്യാൻ അനുവദനീയമാവുക ? രോഗികൾക്കും പാവപ്പെട്ടവർക്കും കൊടുക്കാൻ പറ്റുമോ ? പബ്ലിക് ഫണ്ടുകൾക്കു കൊടുക്കാൻ പറ്റുമോ ?

ചോദ്യകർത്താവ്

Shajhan

Jun 2, 2019

CODE :Fin9304

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ഇന്നു പ്രായോഗിക തലത്തിൽ നേരിടുന്ന വലിയ ഒരു കാര്യമാണിത്. അക്കൗണ്ട് തുടങ്ങലും, പല വിനിമയങ്ങളും അത് വഴി നടത്തേണ്ടിവരുകയും ചെയുന്ന ഈ കാലഘട്ടത്തിൽ ഇസ്‌ലാമിക് ബാങ്കുകൾ ഇല്ലാത്ത നമ്മുടെ നാട്ടിൽ അക്കൗണ്ടിൽ പലിശ വന്നുചേരുന്നു. പലരും അതു എടുക്കാതെ, ഉപയോഗിക്കാതെ ബാങ്കിൽ തന്നെ വെച്ചുപോയി മരണപെടുമ്പോൾ അറിയാതെ അനന്തരാവകാശികൾ അതെടുത്തു ഉപയോഗിക്കുന്നു. 

ഇസ്‌ലാമിക കർമ്മ ശാസ്ത്രം കയ്യിൽ വന്നു ചേർന്ന ഹറാമായ പണം എന്തുചെയ്യണം എന്നു ചർച്ച ചെയുന്നുണ്ട്. ശറഹുൽ മുഹദ്ദബ് എന്ന കിതാബിൽ ഇമാം നവവി (റ )  ഇമാം ഗസാലി (റ ) പറയുന്നതായി ഉദ്ധരിക്കുന്നു 

فرع ) قال الغزالي : إذا كان معه مال حرام وأراد التوبة والبراءة منه - فإن كان له مالك معين - وجب صرفه إليه أو إلى وكيله ، فإن كان ميتا وجب دفعه إلى وارثه ، وإن كان لمالك لا يعرفه ويئس من معرفته فينبغي أن يصرفه في مصالح المسلمين العامة ، كالقناطر والربط والمساجد ومصالح طريق مكة ، ونحو ذلك مما يشترك المسلمون فيه ، وإلا فيتصدق به على فقير أو فقراء

ഒരാളുടെ കയ്യിൽ ഹറാമായ ധനം ഉണ്ടാവുകയും അതിൽനിന്നു തൗബ ചെയ്തു രക്ഷപ്പെടണം എന്നാഗ്രഹിക്കുകയും ചെയ്താൽ, ആ ധനത്തിന് ഒരു ഉടമസ്ഥൻ ഉണ്ടെകിൽ ആ ഉടമസ്ഥനെ ഏൽപ്പിക്കണം, അവർ മരിച്ചുപോയെങ്കിൽ അവരുടെ അനന്തരവകാശികളെ ഏൽപ്പിക്കണം, ഉടമസ്ഥനെ അറിയില്ലെങ്കിൽ പൊതുവായ മുസ്‌ലിംകളുടെ നന്മക്കു വേണ്ടി ചിലവഴികണം, പാലവും റോഡും നിർമാണം അതിനൊരുദാഹരണം, അതുമല്ലെകിൽ പാവങ്ങൾക്ക് ധർമ്മം കൊടുക്കണം. 

ഈ ഉദ്ധരണി യിൽ നിന്നു മനസിലാകുന്നത് പൊതുവായി ഉപയോഗിക്കുന്ന പൊതുകാര്യങ്ങൾക്കു നൽകലാണ് ഏറ്റവും നല്ലത് എന്നാണ്.

കൂടെതന്നെ ചേർത്തു മനസിലാക്കേണ്ട ഒരു കാര്യം ബാങ്കിൽ നിന്നും എടുക്കാതെ കളയുന്നതിനേക്കാൾ നല്ലത് എടുത്ത് പൊതുവായ കാര്യങ്ങൾക്കു ഉപയോഗിക്കലാണ്. കാരണം മുകളിൽ ഉദ്ധരിച്ച വാചകത്തിന്റെ അവസാന ഭാഗം ഇങ്ങിനെയാണ്‌ 

 لأنه لا يجوز إتلاف هذا المال ورميه في البحر ، فلم يبق إلا صرفه في مصالح المسلمين  

ഈ സമ്പത് നശിപ്പിച്ചു കളയാനോ കടലിൽ എറിയനോ പാടില്ല, അപ്പോൾ അത് മുസ്‌ലിംകളുടെ  പൊതു നന്മക്കായി ഉപയോഗിക്കൽ അല്ലാതെ മറ്റൊരു മാർഗമില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter