ഷയര്‍ മാര്‍ക്കറ്റിംഗ് 70trade പോലെയുള്ള അപ്ലിക്കേഷന്‍ ഉപയോഗിച്ചു കൊണ്ട്‌ സ്വര്‍ണ്ണം, ക്രൂഡ് ഓയില്‍ തുടങ്ങിയവ വാങ്ങിക്കുകയും വിൽകുകയും ചെയ്തു കിട്ടുന്ന ലാഭത്തിന്‍റെയും നഷ്ടത്തിന്‍റെയും ഇസ്‌‌ലാമിക കാഴ്ചപ്പാട് എന്താണ് ? അനുവദനീയമാണോ

ചോദ്യകർത്താവ്

Muhammadali Ali

Mar 23, 2019

CODE :Fin9219

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ലിസ്റ്റ് ചെയ്യപ്പെട്ട വ്യവസായ സ്ഥാപനങ്ങളുടെ ഓഹരികളും കടപ്പത്രങ്ങളും വാങ്ങുകയും വിൽക്കുകയും ചെയ്യുന്ന സംഘടിതമായ ഒരു വിപണിയാണ് ഷെയർ മാർക്കറ്റ്. എങ്ങനെയും വില വർദ്ധിപ്പിച്ച് ഓഹരി വിൽക്കാൻ നോക്കുന്ന കാളകളും ഓഹളികളുടെ വിയിടിച്ച് താളം തെറ്റിച്ച് അവ വാങ്ങിക്കൂട്ടാൻ നോക്കുന്ന കരടികളും യഥേഷ്ടം മേഞ്ഞ് നടക്കുന്ന ഈ വ്യവഹാര ലോകത്തേക്ക് പ്രവേശക്കുമ്പോൾ കച്ചവടവുമായി ബന്ധപ്പെട്ട് ഇസ്ലാം നിരോധിച്ച കാര്യങ്ങൾ ഓരോന്നും ഈ രംഗത്ത് അടക്കി വാഴുന്നുണ്ടോയെന്ന കാര്യം ഒരു വിശ്വാസി ശ്രദ്ധിച്ചിരിക്കണം. ഇതിനായി തുറക്കുന്ന ഡി മാറ്റ് എക്കൌണ്ടിന്റെയം ട്രേഡിംഗ് എക്കൌണ്ടിന്റേയും നിബന്ധനകളിലും അത് തുറക്കുകയും നിയന്ത്രിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളുടേയും വ്യവഹാ രീതിയിലും ഉള്ള നിഷിദ്ധമായ കാര്യങ്ങൾ, പലിശയിലധിഷ്ഠിതമായ കടപ്രത്രം, അവധിയിടപാടുകളിൽ വസൂലാക്കപ്പെടുന്ന പലിശ, ബുള്ളിന്റേയും ബിയറിന്റേയും കുതന്ത്രങ്ങളിലൂടെ രണ്ടാലൊരിടപാടുകാരന് സംഭവിക്കുന്ന പെട്ടന്നുള്ള ഭീമമായ നഷ്ടവും അപരൻ വാരിക്കൂട്ടുന്ന അന്യന്റെ അവകാശമായ കണക്കറ്റ ലാഭവും, ചതിയുടെ പര്യായമായ ഊഹക്കച്ചവടം, ഇസ്ലാമിക നിയമ പ്രകാരം കൂട്ടു കച്ചവടത്തിൽ അനുവർത്തിക്കേണ്ട കാര്യങ്ങളുടെ ലംഘനം, ലഹരി പദാർത്ഥങ്ങൾ അടക്കമുള്ള ഉപദ്രവകരവും ഇസ്ലാം വിലക്കിയതുമായ വസ്തുക്കളുടെ ഉൽപാദനമോ വിപണനമോ ഇടനിലയോ  ഓഹരി വാങ്ങുന്ന സ്ഥാപനങ്ങൾ നടത്തുന്നുണ്ടോ, അശ്ലീല പരസ്യങ്ങളും വ്യാജ പ്രചാരണങ്ങലും മുഖേന ലാഭം കൊയ്യുന്ന രീതി വിപണിയിലോ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളിലോ ഉണ്ടോ തുടങ്ങി ധാരാളം കാര്യങ്ങൾ സസൂക്ഷം ശ്രദ്ധിച്ച് മനസ്സിലാക്കി അവയൊന്നും ഈ ഓഹരി വിപണിയിലോ ഓഹരിയെടുത്ത സ്ഥാപനത്തിലോ ഇല്ലായെന്ന് വ്യക്തമായാൽ മാത്രമേ ഈ വ്യവഹാര രീതിയുടെ ഭാഗമാകുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ടതുള്ളൂ.

പിന്നെ, ചോദ്യത്തിൽ പറയപ്പെട്ട 70 trades എന്നത് അനവധി Forex Brokers ന്റെ കൂട്ടത്തിലെ ഒരു ബ്രോക്കർ മാത്രമാണ്. Plus 500, ForTrade, 24 opinion, pepper stone, cannabis തുടങ്ങിയ ധാരാളം ഫോറക്സ് ബ്രോക്കർമാർ ഈ ഗണത്തിലുണ്ട്.  മേൽ പറയപ്പെട്ട കാര്യങ്ങളിലെ ഇസ്ലമിക സാമ്പത്തിക വ്യവഹാര വിശുദ്ധിയുടെ കാര്യത്തിൽ ഇവയുടെ നിലപാടുകളും പ്രവർത്തനവും വിലയിരുത്തി അവ ഇസ്ലാമിക ദൃഷ്ട്യാ ചൂഷണ രഹിതമാണോയെന്ന് ഉറപ്പ് വരുത്തണം. അതോടൊപ്പം ഏതൊരു ഓഹരി ഏജന്റിനേയോ ബ്രോക്കറേയോ തിരഞ്ഞെടുക്കുമ്പോൾ പറ്റിക്കപ്പെടാതിരിക്കാനുള്ള പ്രധാന വഴി ആ ബ്രോക്കർ നമ്മുടെ സർക്കാറിനാൽ നിയന്ത്രിക്കപ്പെടുന്നുണ്ടോയെന്ന് ശ്രദ്ധിക്കലാണെന്ന് സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. 70trades ന്റെ ആസ്ഥാനം ബ്രിട്ടനാണെങ്കിലും ഇതിന്റെ ലൈസൻസ് പസഫിക് സമുദ്രത്തിലെ ദ്വീപായ വനൌട്ടുവിന്റേതാണെന്നാണ് പറയപ്പെടുന്നത്. അതു പോലെ ഈ ബ്രോക്കറുമായി ഇടപാട് നടത്തുന്നവരുടെ വിലയിരുത്തൽ പരിശോധിക്കുമ്പോൾ വളരെ കുറച്ചു പേർ ഇത് മികച്ചതാണെന്നും തങ്ങൾക്ക് വലിയ നേട്ടമുണ്ടായെന്നും അഭിപ്രായപ്പെടുന്നുണ്ടെങ്കിലും  ഇത് സ്കാമാണെന്നും ഫ്രോഡാണെന്നും ഇടപാടിൽ വേണ്ടത്ര വിശ്വസനീയമല്ലായെന്നുമൊക്കെയുള്ള വിലയിരുത്തലാണ് അധികപേരും നടത്തിയതായി കാണുന്നത്.  

റിസ്കെടുക്കാതെ പെട്ടെന്ന് കൂടുൽ പണം സമ്പാദിക്കാൻ വെമ്പൽ കൊള്ളുന്നവരാണ് ഇത്തരം ധന ചൂതാട്ട കേന്ദ്രങ്ങളെ സമീപിക്കുകയെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അവർക്ക് ധനത്തിൽ ഹറാമും ഹലാലും കലരുന്നതും തനി ഹറാം സമ്പാദിക്കുന്നതും നോക്കാൻ സമയം പോലും കിട്ടുകയുമില്ല. എങ്ങനെയെങ്കിലും പണം വന്നു ചേരണമെന്ന ചിന്തയേ ഉണ്ടാകൂ. യഥാർത്ഥത്തിൽ തന്റെ സമ്പത്ത് ഹറാമിൽ കലരുന്നത് ഏറേ ഗൌരവമായി കാണേണ്ട കാര്യമാണ്. ആദ്യം കലരും, ക്രമേണ സമ്പാദ്യം മുഴുവൻ ഹറാമായി മാറും. അത് ഭക്ഷിച്ച് വളർന്നാൽ നാമും നമ്മുടെ മക്കളും നരത്തിനായി റിസർവ്വ് ചെയ്യപ്പെടുമെന്ന് നബി (സ്വ) അരുൾ ചെയ്തിട്ടുണ്ട് (തിർമ്മിദി, അഹ്മ്ദ്). ഇത്തരക്കാരോട് അല്ലാഹു യുദ്ധം പ്രഖ്യാപിച്ചിട്ടുണ്ട് (അൽ ബഖറഃ 279). ഇക്കാര്യങ്ങളൊക്കെ വിലയിരുത്തിയാകണം ഇത്തരം സംഭരംങ്ങളിലൂടെ വ്യവഹാരങ്ങൾ നടത്താൻ. അതു പോലെ ഹറാമായ ഏർപ്പാടുകളൊക്കെ നിർത്തി റബ്ബിന്റെ കാരുണ്യം പ്രാപിക്കാൻ പശ്ചാതാപത്തിന്റെ വാതിലും കരുണാമയനായ അല്ലാഹു തുറന്നിട്ടിട്ടുണ്ട്. (സൂറത്തുസ്സുമർ). 

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

 

ASK YOUR QUESTION

Voting Poll

Get Newsletter