പണം പരസ്പരം വിനിമയം ചെയ്യുമ്പോൾ തുല്യമാകണമെന്നാ ണല്ലോ ഇസ്ലാമിക് നിയമം.എന്നാൽ നമ്മൾ 1000 ഇന്ത്യൻ രൂപ കൊടുത്താൽ 14 യുഎസ് ഡോളർ ആണല്ലോ കിട്ടുന്നത്.ഇത് ഈ നിയമത്തിന് എതിരല്ലെ?

ചോദ്യകർത്താവ്

Muhammed Shafi

Dec 17, 2018

CODE :Fin9005

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

നാണയം ഒരേ ഇനത്തിൽ പെട്ടതാണെങ്കിലേ ഈ നിബന്ധയുള്ളൂ ,ഉദാ: സ്വർണ്ണ നാണയത്തിന് പകരം സ്വർണ്ണ നാണയം. എന്നാല്‍ മൂല്യത്തിലും രൂപത്തിലും മറ്റും വ്യത്യസ്തതയുണ്ടെങ്കിൽ (ഉദാ. സ്വർണ്ണ നാണയത്തിന് പകരം വെള്ളി നാണയം) അവ തമ്മിലുള്ള കൈമാറ്റത്തിൽ തുല്യത ശർത്വില്ല (സ്വഹീഹ് മുസ്ലിം). അതു പ്രകാരം ആധുക നാണയങ്ങളിലും കറൻസികളിലും ഒരേയിനത്തിപ്പെടത്തത് കൈമാറുമ്പോൾ തുല്യമായിരിക്കുണം.(ഉദാ രൂപക്ക് പകരം രൂപ, ഡോളറിനു പകരം ഡോളർ). എന്നാൽ വ്യത്യസ്ത ഇനങ്ങളാണെങ്കിൽ തുല്യമാകണം എന്ന നിബന്ധനയില്ല. (ഉദാ. രൂപക്ക് പകരം ഡോളർ, ഡോളറിന് പകരം രിയാൽ) അവ രണ്ടും രണ്ട് രാജ്യങ്ങളുടെ രണ്ട് തരം മൂല്യത്തിലും രൂപത്തിലും ഉള്ള രണ്ടു തരം അസറ്റുകൾ അടിസ്ഥാനപ്പെടുത്തിയുഉള്ള രണ്ട് തരം നാണയങ്ങളാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter