പലിശയില്ലാത്ത റെയിൽവേ ഈ വാലറ്റ് പോലോത്ത ഇലക്ട്രോണിക് ഈ വാലറ്റിൽ പണം നിക്ഷേപിക്കാൻ ഇസ്‌ലാമികമായി അനുവദനീയമാണോ

ചോദ്യകർത്താവ്

Muhammed Shafi

Nov 3, 2018

CODE :Fin8940

അല്ലാഹുവിന്റെ തിരുനാമത്തില്‍ ആരംഭിക്കുന്നു, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടെയും കുടുംബത്തിന്‍റെയും അനുചരന്മാരുടേയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടേ.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് അനായാസം പണം കൈമാറാനുള്ള മാര്‍ഗമാണല്ലോ ഇ-വാലറ്റുകള്‍. ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാതെയും ഈ സംവിധാനം പ്രവർത്തനക്ഷമമാണ്. നമ്മുടെ പോക്കറ്റിലിരിക്കുന്ന പേഴ്‌സില്‍ പണം സൂക്ഷിച്ച് ആവശ്യത്തിന് അതിൽ നിന്നെടുത്ത് ചെലവഴിക്കുന്നത് പോലെ ഇന്റര്‍നെറ്റ് ബാങ്കിങ് വഴിയോ അല്ലെങ്കില്‍ ഡെബിറ്റ്/ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചോ ഇ-വാലറ്റില്‍ പണം സൂക്ഷിച്ചുവെച്ച് ആവശ്യനുസരണം വിവധ ആവശ്യങ്ങൾക്ക് ചെലവിക്കാം.. ഇ-വാലറ്റില്‍ ഡിജിറ്റലായാണ് പണം ശേഖരിച്ചുവെക്കുന്നത്. അതിനാൽ തന്നെ അത് ആർക്കും മോഷ്ടിക്കാവാൻ കഴിയില്ല. നോട്ട് നിരോധനം പോലുള്ള സാമൂഹിക വിപത്തുകൾ പെട്ടെന്ന് ഭൂമി കുലുക്കം പോലെ സംഭവിക്കുമ്പോൾ കയ്യിലുള്ള നോട്ടുകൾ മാറിക്കിട്ടാൻ ബാങ്കുകൾക്കു മുന്നിൽ ക്യൂ നിൽക്കേണ്ട ആവശ്യവുമുണ്ടാകില്ല.. ഇതൊരു പ്രീ പെയ്ഡ് എക്കൗണ്ടായാണ് പ്രവര്‍ത്തിക്കുന്നത്. ഇതിലെ പണം ഉപയോഗിച്ച് ട്രെയിൻ ടിക്കറ്റ് മത്രമല്ല പച്ചക്കറി മുതല്‍ വിമാന ടിക്കറ്റ് വരെ വാങ്ങാം. അഥവാ ഇക്കാര്യങ്ങൾക്കൊന്നും ഇനി ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുകയോ നേരിട്ട് പോയി ക്യാഷ് എണ്ണിക്കൊടുക്കുകയോ ചെയ്യേണ്ടതില്ല. പേടിഎം ആണ് രാജ്യത്ത് അറിയപ്പെടുന്ന ഇ - വാലറ്റുകളില്‍ ഒന്ന്. കൂടാതെ, എസ് ബി ഐ ബഡ്ഡി, മൊബീക്വിക്ക്, ഓക്‌സിജന്‍, ഫ്രീ ചാര്‍ജ്, സിറ്റി ബാങ്കിന്റെ സിറ്റി മാസ്റ്റര്‍ പാസ്, എയര്‍ടെല്‍ മണി, ഐഡിയ ഇ-വാലറ്റ്, പേയു മണി, എംപെസ, ആക്സിസ് ബാങ്കിന്റെ ലൈം തുടങ്ങി നിരവധി സ്ഥാപനങ്ങൾ നിയന്ത്രിക്കുന്ന ക്ലോസ്ഡ്, സെമി ക്ലോസ്‌ഡ്, ഓപ്പണ്‍ എന്നിങ്ങനെ മൂന്നുതരം  ഇ-വാലറ്റ് സര്‍വ്വീസുകൾ നിലവിലുണ്ട്..

ഇവിടെ നാം ഏത് സർവ്വീസ് പ്രൊവൈഡറുടെ ഇ വാലറ്റാണ് ഉപയോഗിക്കുന്നത് എന്നത് പ്രധാനമാണ്. അവർ ധാരാളമായി അനസ്ലാമിക ഇടപാടുകളായ പലിശയും മദ്യക്കച്ചവടവും മറ്റുമായി നിരന്തരം ബന്ധപ്പെടുന്നവരും അത്തരത്തിൽ ലഭിക്കുന്ന പണം ഇ വാലറ്റ് സംരഭത്തിന് ഉപയോഗിക്കുന്നവരുമാണെന്ന് സംശയുമുണ്ടെങ്കിൽ അത്തരക്കാരുടെ ഇ വാലറ്റുകൾ ഉപയോഗിക്കൽ കറാഹത്തും ഉറപ്പാണെങ്കിൽ ഹറാമുമാണ്. അതു പോലെ ആവശ്യത്തിന് പണം ഇ വാലറ്റിലില്ലെങ്കിൽ പിഴ ഈടാക്കുക, അതിലുള്ളതിനേക്കാൾ തുകക്ക് ഷോപ്പിംഗ് നടത്തുമ്പോൾ ബാക്കിയുള്ള തുക കൃത്യ സമയത്ത് അടച്ചില്ലെങ്കിൽ പലിശ ഈടാക്കുക തുടങ്ങിയ കാര്യങ്ങളും നാം ഉപയോഗിക്കുന്ന ഇ വാലറ്റുകളിലുണ്ടോയെന്ന് പരിശോധിക്കേണ്ടതാണ്. ചുരുക്കത്തിൽ (നേരിട്ടോ അല്ലാതെയോ നേരിയ തോതിലെങ്കിലും) ഉപഭോക്താവിന് നഷ്ടമോ പ്രയാസമോ ഉണ്ടാക്കുന്ന ചുഷണ വ്യവസ്ഥകളിൽ നിന്നും ഉപവ്യവസ്ഥകളിൽ നിന്നും മുക്തമായ ഇ വാലറ്റുകളാണ് (അത് ഉപയോഗിക്കൽ ആവശ്യമെങ്കിൽ) നാം ഉപോയോഗിക്കേണ്ടത്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് നൽകട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter