അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ) യുടേയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ സദാ വര്‍ഷിക്കട്ടെ.


അല്ലാഹു തആലാ പറയുന്നു: അല്ലാഹുവിനെ സുക്ഷിച്ചു ജീവിക്കുന്നവർക്ക് പിശാചു ബാധയേറ്റാൽ (അഥവാ അവർ തെറ്റു ചെയ്തുപോയാൽ ഉടൻ) അവർ സ്വയം ഉൽബുദ്ധരാകുകയും ആ തെറ്റ് തിരിച്ചറിഞ്ഞ് അതിൽ പശ്ചാതപിക്കുകയും ചെയ്യും (സൂറത്തുൽ അഅ്റാഫ്). അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു. ഒരു ദൈവദാസൻ ഒരു തെറ്റ് ചെയ്തു പോയാൽ ഉടനെ അവൻ പൂർണ്ണമായ വുളൂഅ് എടുത്ത് അല്ലാഹുവിന്റെ മുന്നിൽ എഴന്നേറ്റ് നിന്ന് രണ്ട് റക്അത്ത് നിസ്കരിക്കുകയും തുടർന്ന് അല്ലാഹുവിനോട് പൊറുക്കലിനെ തേടുകയും ചെയ്യും. ഇങ്ങനെ അവൻ ചെയ്താൽ അവന് അല്ലാഹു പൊറുത്തു കൊടുക്കും (മുസ്നദ് അഹ്മദ്). അഥവാ തെറ്റ് ചെയ്യുകയെന്നാൽ പിശാചുമായി ഇണങ്ങുകയും അല്ലാഹുവുമായി പിണങ്ങുകയും ചെയ്യുകയെന്നതാണ്. അല്ലാഹുവിനെ സ്നേഹിക്കുകയും അല്ലാഹു തന്നെ സ്നേഹിക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഒരാൾക്ക് അല്ലാഹു തന്നോട് പിണങ്ങുന്ന സാഹചര്യമുണ്ടായാൽ വിഷമം വരും. തന്റെ തെറ്റ് തിരിച്ചറിയും അവന്റെ മുന്നിൽ ചെന്ന് മാപ്പിരക്കും. അഥവാ ഒന്നാമതായും രണ്ടാമതായും മൂന്നാമ്മതായും വേണ്ടത് വിശ്വാസമാണ്. അല്ലാഹുവിലുള്ള വിശ്വാസം, അവൻ വിധി നിർണ്ണിയിക്കുന്ന ആഖിറത്തിലുള്ള വിശ്വാസം. അത് അണുമണി തൂക്കം ഖൽബിലുണ്ടെങ്കിൽ തെറ്റ് ചെയ്യുമ്പോൾ ആ ഖൽബ് ഉണരും. അല്ലാഹു താഴിയിട്ട് പൂട്ടിയ ഖൽബാണെങ്കിൽ അത് നടക്കുകയുമില്ല. ഈ തിരിച്ചറിവാണ് പ്രധാനം.


ഇത്തരം ദുഃശീലങ്ങളിൽ  നിന്ന് മുക്തി നേടാൻ നേരത്തെ നൽകിയ  514383514630110328  മറുപടിക  കൂടി വായിക്കണം. 

പിന്നെ, എത്ര തൌബ ചെയ്തിട്ടും പിന്നെയും തെറ്റിലേക്ക് മടങ്ങുകയാണെങ്കിൽ എന്തു ചെയ്യണമെന്നതിനെക്കുറിച്ച് ഹ്രസ്വമായി മനസ്സിലാക്കാൻ FATWA CODE: Fiq9072  എന്ന ഭാഗം ദയവായി  വായിക്കുക.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ.