വിഷയം: ‍ മരണവും വഫാത്തും

മരണവും വഫാത്തും തമ്മിലുള്ള വ്യത്യാസം എന്താണ്?

ചോദ്യകർത്താവ്

അബ്ദുൽ ഫത്താഹ്

Jun 2, 2020

CODE :Aqe9850

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

മരണം (മൌത്ത്) എന്ന പദം പൊതുവായും വഫാത്ത് എന്നത് മഹാന്മാരുടെയും വിശിഷ്ടവ്യക്തിത്വങ്ങളുടെയും മരണത്തെ അറിയിക്കുന്നതിനു പ്രത്യേകമായും ഉപയോഗിച്ചു വരുന്ന പതിവുണ്ട്.

മൌത് (മരണം) എന്ന പദവും വഫാത്ത് എന്ന പദവും ആശയത്തിലും അര്‍ത്ഥവ്യാപ്തിയിലും വളരെ വ്യത്യസ്ഥതതയുള്ള രണ്ടു പദങ്ങളാണ്.

വിശുദ്ധഖുര്‍ആനിലെ സൂറതുസ്സുമറിലെ 42ആമതെത ആയത്ത് മൌത്, വഫാത്ത് എന്നീ രണ്ടു പദങ്ങള്‍ക്കിടയിലെ ബന്ധവും അന്തരവും വ്യക്തമാക്കുന്നുണ്ട്.

اللَّهُ يَتَوَفَّى الْأَنفُسَ حِينَ مَوْتِهَا وَالَّتِي لَمْ تَمُتْ فِي مَنَامِهَا ۖ فَيُمْسِكُ الَّتِي قَضَىٰ عَلَيْهَا الْمَوْتَ وَيُرْسِلُ الْأُخْرَىٰ إِلَىٰ أَجَلٍ مُّسَمًّى ۚ إِنَّ فِي ذَٰلِكَ لَآيَاتٍ لِّقَوْمٍ يَتَفَكَّرُونَ

മരണവേളയില്‍ ആത്മാവുകളെ അല്ലാഹു സംപൂര്‍ണ്ണമായി ഏറ്റെടുക്കുന്നു; മരണപ്പെടാത്തവയെ അവയുടെ നിദ്രവേളയിലും. അങ്ങനെ, ഏതൊക്കെ ആത്മാവിന് അവന്‍ മരണം വിധിച്ചിരിക്കുന്നുവോ അവയെ അവന്‍ പിടിച്ചു വെയ്ക്കുന്നു. മറ്റുള്ളവയെ ഒരു നിര്‍ണിതാവധിവരെ അവന്‍ വിട്ടയക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്‌ (സുമര്‍ 42).

മരണവും നിദ്രയും പരസ്പരം സാദൃശ്യമുള്ല പ്രതിഭാസങ്ങളാണെന്ന നഗ്നസത്യത്തിലേക്ക് മനുഷ്യന്‍റെ ശ്രദ്ധ ക്ഷണിക്കാനുള്ള ഒരു ലഘുതാരതമ്യമാണിത്. ഉറക്കത്തിലോ ശാശ്വതമായ മരണത്തിലോ ആത്മാവ് നീങ്ങിപ്പോകുന്നതിനെ വഫാത്ത് എന്ന് പറയുന്നു. എന്നാല്‍ ആത്മാവ് പിന്നീടൊരിക്കലും തിരിച്ചുവരാത്ത രീതിയില്‍ നീങ്ങിപ്പോകുന്നതിനെയാണ് മൌത് (മരണം) എന്ന പദം അര്‍ത്ഥമാക്കുന്നത്.

മഹാത്മാക്കളുടെ മരണശേഷവും അവരുടെ ആത്മാക്കളുടെ സാന്നിധ്യം ലഭിക്കുമെന്ന അഹ്ലുസ്സുന്നത്തിവല്‍ജമാഅത്തിന്‍റെ ഉറച്ച വിശ്വാസമായിരിക്കണം മഹാന്മാരുടെ മരണത്തിന് വഫാത്ത് എന്ന പദം ഉപയോഗിച്ചുവരാനുള്ള കാരണം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter