അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


തിരുനബി(സ്വ)യോട് സലാം പറയല്‍ ശിര്‍ക്കാണെന്ന് പറയുന്നവരുണ്ടെങ്കില്‍ അവരുടെ മൌഢ്യധാരണ തിരുത്തിക്കൊടുക്കേണ്ടതാണ്. അഞ്ചു നേരത്തെ ഫര്‍ള് നിസ്കാരങ്ങള്‍ അത്തഹിയ്യാതില്‍ അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു (ഓ നബിയേ, അങ്ങയുടെ മേല്‍ സലാം) എന്ന് പറയാതെ നിസ്കാരം ശരിയാവുകയില്ല. പിന്നെങ്ങനെ അത് ശിര്‍ക്കാവും!!!


നബിയെ വിളിച്ച് സലാം പറയല്‍ നിസ്കാരത്തില്‍ നിര്‍ബന്ധമാണെന്നത് മനസ്സിലാക്കിയാല്‍ തന്നെ പിന്നെ മറ്റു തെളിവുകള്‍ ഒന്നും ആവശ്യമില്ലല്ലോ. ഇവ്വിഷയം സ്വഹാബത്തും താബിഉകളും എല്ലാം നിരാക്ഷേപം ചെയ്തുപോന്നതുമാണ്.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.