അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


സ്വഫര്‍ മാസത്തിലെ അവസാനത്തെ ബുധനാഴ്ച്ച അല്ലാഹുവിന്‍റെ പരീക്ഷണങ്ങള്‍ ഇറക്കപ്പെടുന്ന ദിവസമാണെന്നും വര്‍ഷത്തിലെ ഏറ്റവും പ്രയാസകരമായ ദിവസമാണ് ആ ദിവസമെന്നും അന്നേ ദിവസം പ്രത്യേകമായ പ്രാര്‍ത്ഥനയും ഇബാദത്തുകളുമെല്ലാം ആ വര്‍ഷത്തെ ആപത്തുമുസ്വീബതുകളില്‍ നിന്ന് രക്ഷ ലഭിക്കാനുള്ള മാര്‍ഗമാണെന്നും ശൈഖ് അഹ് മദുദ്ദൈറബീ(റ) എന്നവര്‍ ചില ആരിഫീങ്ങുടെ വാക്കുകളെ അവലംബമാക്കി അവരുടെ മുജര്‍റബാതുദ്ദൈറബീ എന്ന ഗ്രന്ഥത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.


ആപത്തുകളില്‍ നിന്നും പ്രയാസങ്ങളില്‍ നിന്നും നാഥന്‍ നമ്മെയും കുടുംബത്തെയുമെല്ലാം സംരക്ഷിക്കട്ടെ..


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.