ഷിയാക്കളും സുന്നികളും തമ്മിൽ എന്താണ് വ്യത്യാസം.. അവർ (ശിയാക്കൾ) ഇസ്‌ലാമിൽ നിന്ന് പുറത്താണോ? അത് പോലെ ആയത്തുല്ലാഹ് ഖുമേഇനിയെ കുറിച്ച വിശദീകരിക്കാമോ ?

ചോദ്യകർത്താവ്

Fahad

Aug 4, 2019

CODE :Aqe9393

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിങ്കല്‍ നിന്നുള്ള സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ശീഅത്തു അലി (അലി –റ- ന്റെ അനുയായികൾ) എന്ന പദത്തിൽ നിന്നാണ് ശിയാ എന്ന പദം പ്രസിദ്ധമായത്. ഖിലാഫത്ത് എന്നത് ഒരു ദൈവിക വിഷയമാണെന്നും അത് മുഹമ്മദ് നബി (സ്വ)ക്ക് ശേഷം ലഭിക്കേണ്ടിയിരുന്നത് അലി (റ) വിനും തുടർന്ന് മഹാനവർകളുടെ പരമ്പരിയിലുള്ള 11 ഇമാമുമാർക്കും മാത്രമാണെന്നും മറ്റു മൂന്ന് ഖലീഫമാരും അത് തട്ടിയെടുത്തതാണെന്നും വിശ്വസിച്ച് അലി (റ) വിനും അഹുലുബൈത്തിലും അതിരു കവിഞ്ഞ പദവി അവകാശപ്പെടുകയും പല വിഷയങ്ങളിലും വിചിത്രമായ വിശ്വാസങ്ങളും ആചാരങ്ങളും വെച്ച പുർത്തുകയും ചെയ്യുന്ന വിഭാഗമാണ് ശിയാക്കൾ. ഇവരെ അലി (റ)വോ മറ്റു സ്വഹാബികളോ അംഗീകരിച്ചിരുന്നില്ല. ഇവരുടെ ഈ ആശയങ്ങൾ സ്ഥാപിച്ചെടുക്കുന്നതിനായി പല ആയത്തുകളും ഹദീസുകളും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്തും ആശയഭംഗം വരുത്തിയും ഉപയോഗിച്ച് കാലങ്ങളായി  അവർ സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തിക്കൊണ്ടിരിക്കുന്നു. ഇവർ ധാരാളം വിഭാഗങ്ങളുണ്ട്. ഇവർക്കിടയിലെ വിശ്വാസപരമായും അനുഷ്ഠാനപരമായുമുളള ഭിന്നതകളാണ് അവരെ വ്യത്യസ്ത വിഭാഗക്കാരാക്കിയത്. അവരുടെ നിലപാടുകളനുസരിച്ച് അവരിൽ പല വിഭാഗവും ഇസ്ലാമിന് പുറത്താണ് നിലകൊള്ളുന്നത്. പലരും ഇസ്ലാമിനകത്താണെങ്കിലും അംഗീകരിക്കാൻ കഴിയാത്ത വിധം അപകടകരമായ നിലപാടുകളുമായി മുന്നോട്ട് പോകുന്നവരാണ്. എന്നാൽ താരതമ്യേന അപടകം കുറഞ്ഞ വിഭാഗക്കാരും ഇവരിലുണ്ട്. അലീ (റ) വിനേയും മറ്റും ദൈവമായി കാണുന്നവരും ദൈവത്തിന്റെ അവതാരമായി കാണുന്നവരും ഇസ്ലാമിനകത്ത് ഏതായാലും ഉണ്ടാകില്ലല്ലോ. അത് പോലെ അബൂബക്ർ (റ), ഉമർ (റ), ഉസ്മാൻ (റ), ആഇശാ (റ) തുടങ്ങിയ സ്വഹാബികളെ കാഫിറാക്കുന്നവർക്കും ചീത്ത പറയുന്നവർക്കും ഇസ്ലാമിൽ ഒരു സ്ഥാനവുമില്ലെന്ന് ധാരാളം മഹാ പണ്ഡിതന്മാർ വ്യക്തമാക്കിയ കാര്യമാണ്. ഇക്കാര്യങ്ങളോരോന്നും അൽപം ദീർഘമായിത്തന്നെ വിവരിക്കേണ്ടതുള്ളത് കൊണ്ടും ചോദ്യോത്തര പംക്തിയിൽ അത് അസൌകര്യമായതിനാലും ചോദ്യകർത്താവിന്റെ സംശയങ്ങൾ ഏറെക്കുറേ വിശദമായി വിശകലനം ചെയ്തിട്ടുള്ള ഇസ്ലാം ഓൺവെബ്ബിന്റെ തന്നെ ആർട്ടിക്ൾ ദയവായി ഇവിടെ വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ

ASK YOUR QUESTION

Voting Poll

Get Newsletter