അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.


മരണപ്പെട്ടവരുടെ പേരില്‍ വിശുദ്ധ ഖുര്‍ആന്‍ ഓതല്‍ സുന്നത്താണ്. ഇക്കാര്യം നാലു മദ്ഹബിലേയും പണ്ഡിതന്മാരും വിശുദ്ധ ഖുർആന്‍ വ്യാഖ്യാതാക്കളും അംഗീകരിച്ചതാണ്. (ശറഹു മുസ്ലിം, അദ്കാര്‍, തദ്കിറ, അശ്ശറഹുല്‍ കബീര്‍, അല്‍ മഖ്സ്വദുല്‍ അര്‍ശദ്, തബ്യീനുല്‍ ഹഖാഇഖ്, ശറഹുല്‍ ഇഹ്യാഅ്). അതിനാല്‍ മരണപ്പെട്ടവരില്‍ അത്യുന്നതനായ അല്ലാഹുവിന്റെ റസൂലിന്റെ പേരില്‍ യാസീനും ഖത്മും എന്തായാലും ഓതാം.


കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.