സ്വലാത് ഒരു ശെയ്ഖിന്റെ സ്ഥാനത് നിൽകുമെന്നാണല്ലോ ഇതിനെ കുറിച്ച പണ്ഡിതന്മാരുടെ വിശദീകരണം എന്തൊക്കെ

ചോദ്യകർത്താവ്

നൗഫൽ

Jun 29, 2019

CODE :Oth9338

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

അല്ലാഹുവിന്റെ റസൂല്‍ (സ്വ)യുടെ മേല്‍ സ്വലാത്ത് വര്‍ദ്ധിപ്പിക്കുന്നതിന് ധാരാളം മഹത്തായ പുണ്യങ്ങളുണ്ട്. അത് വിശുദ്ധ ഖുര്‍ആനിലും (സൂറത്തുല്‍ അഹ്ലാബ്), തിരു ഹദീസിലും (മുസ്ലിം, തിര്‍മ്മിദീ, അബൂ ദാവൂദ്) മഹാന്മാരുടെ ഗ്രന്ഥങ്ങളിലും ധാരാളമായി രേഖപ്പെടുത്തപ്പെട്ടതാണ്.  സ്വലാത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഗുണഫലങ്ങള് വിശദീകരിച്ചു കൊണ്ട് ഇമാം ശഅ്റാനീ (റ) നാല്‍പത്തി രണ്ടാമതായി പറയുന്നു: 'ധാരാളമായി സ്വലാത്ത് വര്‍ദ്ധിപ്പിക്കല്‍ മുറബ്ബിയായ ശൈഖിന്റെ സ്ഥാനത്ത് നില്‍ക്കും' (ഹദാഇഖുല്‍ അന്‍വാര്‍, അഫളലുസ്വലവാത്ത്). എന്നാല്‍ കേവലം അധര വ്യായാമം കൊണ്ടുള്ള സ്വലാത്ത് വര്‍ദ്ധിപ്പിക്കലല്ല ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. പ്രത്യുത അതിന് ചില നിബന്ധനകളുണ്ട്. ആ നിബന്ധനകള്‍ ഹ്രസ്വമായി മനസ്സിലാക്കാന്‍ FATWA CODE: Oth9337 എന്ന ഭാഗം ദയവായി വായിക്കുക.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter