സ്വലാത്തുകളുടെ മഹത്വം വിവിധ സോഷ്യൽ മീഡിയകളിൽ ഒരുപാട് സ്വലാത്തുൾ ഷെയർ ചെയ്യപ്പെടുന്നത് കാണാം. മുത്ത് നബിﷺതങ്ങളെ സ്വപ്നത്തിൽ ദർശിക്കാനും,ഉദ്ദേശ്യങ്ങൾ പൂർത്തിയായി കിട്ടാനും,സാമ്പത്തിക പരാധീനത ഇല്ലാതെയാകാനും,ജനങ്ങൾക്കിടയിൽ സ്നേഹം ലഭിക്കാനും,പരീക്ഷണങ്ങളും ബുദ്ധിമുട്ടുകളും ഇല്ലാതെയാവാനും ഈ സ്വലാത്ത് ഇത്ര പ്രാവശ്യം പതിവാക്കുക എന്ന് തുടങ്ങി . അതുപോലെ ഈ സ്വലാത്ത് ചൊല്ലിയാൽ പത്ത് ലക്ഷം പാപങ്ങൾ പൊറുക്കും, ഒരുവട്ടം ചൊല്ലിയാൽ ആര് ലക്ഷം സ്വലാത്ത് ചൊല്ലിയ പ്രതിഫലം , ഒരു വട്ടം ചൊല്ലിയാൽ പതിനാല് ലക്ഷം സ്വലാത്ത് ചൊല്ലിയ പ്രതിഫലം തുടങ്ങി അതിന്റെ മഹത്വങ്ങളും പറഞ്ഞതായി കാണാം. സ്വലാത്ത് ഇബ്റാഹീമിയ്യയാണല്ലോ ഏറ്റവും മഹത്തായ സ്വലാത്ത്. മറ്റ് രൂപങ്ങളിലുള്ള സ്വലാത്തുകൾക്കു എത്ര പ്രതിഫലമുണ്ട് മഹത്വമുണ്ട് എന്ന് ഏത് അടിസ്ഥാനത്തിലാണ് നാം മനസ്സിലാക്കുന്നത് ? ഹദീകളുടെയോ മറ്റോ ആധികാരികത അതിനുണ്ടോ ? ഇത്തരം സ്വലാത്തുകളുടെ അടിസ്ഥാനം എന്താണ് ? നബിക്കു ശേഷം വന്ന സ്വാലാത്തുകളല്ലേ ഇതൊക്കെ ..

ചോദ്യകർത്താവ്

Mishal

Mar 26, 2019

CODE :Aqe9222

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നബി (സ്വ)യുടെ മേല്‍ അല്ലാഹുവും മലക്കുകളും സ്വലാത്ത് ചൊല്ലിക്കൊണ്ടേയിരിക്കുന്നു. സത്യ വിശ്വാസികളേ നിങ്ങളും നബി (സ്വ)യുടെ മേല്‍ സ്വലാത്ത് ചൊല്ലുവീന്‍ എന്ന് അല്ലാഹു കല്‍പ്പിച്ചിട്ടുണ്ട്.(സൂറത്തുല്‍ അഹ്സാബ്). സ്വലാത്ത് ചൊല്ലേണ്ട വിവിധ രീതികള്‍ ഹദീസുകളില്‍ കാണാം. അവയെല്ലാം ചൊല്ലുന്നത് പുണ്യകരമാണ്. എന്നാല്‍ ആ രീതിയില്‍ മാത്രമേ സ്വലാത്ത് ചൊല്ലാവൂ, മറ്റൊരു രീതിയിലും ചൊല്ലാന്‍ പാടില്ലായെന്ന് നബി (സ്വ)യോ സ്വഹാബത്തോ പറയുകയോ മുസ്ലിം ലോകം പൊതുവേ അഭിപ്രായപ്പെടുകയോ ചെയ്തിട്ടില്ല. മാത്രവുമല്ല അല്ലാഹുവിന്റെ ഔലിയാക്കളിലൂടെ സ്വലാത്തിന്റെ പല രീതികളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുമുണ്ട്. അവ ഒന്നുകില്‍ ഹദീസുകളില്‍ വന്ന പല സ്വലാത്തുകളും കൂട്ടിയോചിപ്പിച്ചവയാണ്, അല്ലെങ്കില്‍ അല്ലാഹുവിങ്കല്‍ നിന്ന് ഇല്‍ഹാമായിട്ടോ നബി (സ്വ)യെ സ്വപ്നത്തില്‍ ദര്‍ശിച്ചോ ലഭിച്ചവയാണ്. അവ ചൊല്ലിയാലുള്ള മഹത്വങ്ങളും ഈ രീതിയില്‍ അവര്‍ക്ക് നല്‍കപ്പെടുന്ന അറിവുകളില്‍പ്പെട്ടതാണ്. വിലയത്തിന്റെ പദവിയുടെ ഒന്നത്യം അറിയുന്നവര്‍ക്ക് ഇക്കാര്യത്തില്‍ സംശയമുണ്ടാകില്ല. അല്ലാഹു ഒരാളെ ഏറെ ഇഷ്ടപ്പെടുമ്പോള്‍ അദ്ദേഹത്തിന്റെ കയ്യും കാലും കണ്ണും കാതുമാകുന്ന ഘട്ടമാണത് (ബുഖാരി). അല്ലാഹു അവന്റെ ലദുന്നിയായ അറിവ് ഒരാള്‍ക്ക് പകര്‍ന്നു നല്‍കുന്ന ഘട്ടമാണത്. അതു പോലെ അല്ലാഹുവിന്റെ റസൂല്‍ (സ്വ)യുടെ സ്വപ്ന ദര്‍ശനത്തിലൂടെയും അല്ലാതെയുമുള്ള മദദ് ഏറെ ലഭിച്ചു കൊണ്ടിരിക്കുന്ന ഘട്ടവുമാണത്.  ഇങ്ങനെ അല്ലാഹുവും റസൂല്‍ (സ്വ)യും പകര്‍ന്ന് നല്‍കുന്ന അറിവുകളില്‍പ്പെട്ടവയാണ് അവരിലൂടെ സമൂഹം അറിയുന്ന സ്വലാത്തുകളും അവയുടെ മഹത്വങ്ങളും (അഫ്ളലുസ്സ്വലാത്ത്).  

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

 

ASK YOUR QUESTION

Voting Poll

Get Newsletter