വിര്‍ദുലത്തീഫിന്റെ പുണ്യം ഒന്ന് വിശദീകരിക്കാമോ ?

ചോദ്യകർത്താവ്

Mishal

Mar 2, 2019

CODE :Oth9186

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകരുടെയും കുടുംബത്തിന്‍റെയും മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

അൽ വിർദുൽലത്വീഫ് എന്നത്  ഇമാം അബ്ദുല്ലാഹി ബ്നു അലവി അൽ ഹദ്ദാദ് (ഖ.സി) എന്നവർ ദിവസവും രാവിലെയും വൈകുുന്നേരവും ചൊല്ലാൻ വേണ്ടി നിർദ്ദേശിച്ച ലളിതവും ഹ്രസ്വവുമായ ഏതാനും ദിക്റുകളും ദുആകളുമാണ്. ഈ ദിക്റുകളിൽ ഓരോന്നിന്റേയും പ്രത്യേകതകളും പതിവാക്കിയാൽ ലഭിക്കുന്ന പുണ്യങ്ങളും സ്വഹീഹായ ഹദീസുകളിലും തഫ്സീറുകളിലും വ്യക്തമായി വന്നാതാണ്. ദിനേന പ്രഭാത്തിലും പ്രദോഷത്തിലും ആ പുണ്യങ്ങളൊക്കെ എല്ലാവരും കരസ്ഥമാക്കാൻ വേണ്ടി ബഹുമാനപ്പെട്ടവർ ഈ ദിക്റുകളും ദുആകളും സമാഹരിച്ച് ചൊല്ലാൻ കൽപ്പിച്ചതാണ് (ഹാശിയത്തുൽ ഖത്വീഫ്)

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവർത്തിക്കാനും അല്ലാഹു തൌഫീഖ് ചെയ്യട്ടേ...

ASK YOUR QUESTION

Voting Poll

Get Newsletter