അസ്സലാമു അലൈകും. തെറ്റ് ചെയ്യാതിരിക്കാൻ വേണ്ടി, ഇനി ഞാൻ ആ തെറ്റ് ചെയ്താൽ കാഫിറായികോട്ടെ എന്ന് അല്ലാഹുവിനോട് പറഞ്ഞു. പിന്നീടാണ് അറിഞ്ഞത് അത് പോലോത്ത വാക്ക് പറഞ്ഞാൽ തന്നെ ഇസ്ലാമിൽ നിന്ന് പുറത്താക്കുമെന്ന്. അറിവില്ലാത്തത് കൊണ്ടുള്ള ഇതിന്റെ വിധി എന്ത്? തെറ്റ് ചെയ്യാതിരിക്കാൻ വേണ്ടിയാണ് അങ്ങനെ പറഞ്ഞത്, വീണ്ടും ആ തെറ്റ് ചെയ്താലുള്ള വിധി?

ചോദ്യകർത്താവ്

Abdul salam

Sep 30, 2018

CODE :Fat8915

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

വിശ്വാസം മൂലമോ വാശി മൂലമോ നിന്ദയോടെയോ മുർത്തദ്ദാകുന്ന വാക്കോ പ്രവൃത്തിയോ മനസ്സിലുറപ്പിക്കലോ ഒരാളിൽ നിന്നുണ്ടാൽ അയാൾ ഇസ്ലാമിൽ നിന്ന് പുറത്തു പോകും.  എന്നാൽ അറിയാതെ  അങ്ങോട്ട് പറഞ്ഞു പോയി, ഒന്നും ഉദ്ദേശിക്കാതെ വന്നുപോയി, നാവിന് പിഴവ് സംഭവിച്ചു, അല്ലെങ്കിൽ ഇത്തരം ഒരു വിഷയം മറ്റൊരാളെ അറിയിക്കാൻ വേണ്ടി എടുത്തുദ്ധരിച്ചു തുടങ്ങിയവ കൊണ്ട് കുഫ്റ് സംഭവിക്കില്ല. പക്ഷേ അങ്ങനെ ചെയ്യൽ ഹറാമാണ്(തുഹ്ഫ, നിഹായ).

ദീനുമായ ബന്ധമുള്ള കാര്യങ്ങളെ വളരേ കരുതലോടെയാണ് കൈകാര്യം ചെയ്യേണ്ടത്. എന്താണ് ചെയ്യുന്നത് / പറയുന്നത് / ചിന്തിക്കുന്നത് എന്ന ബോധം അനിവാര്യമാണ്. മുകളിൽ പറയപ്പെട്ടത് പോലെ വിശ്വാസമോ വാശിയോ നിന്ദയോ മൂലമാണ് ഏതെങ്കിലും വാക്കോ പ്രവർത്തിയോ കരുത്തോ സംഭവിച്ചത് എങ്കിൽ അപകടമാണ്. കലിമ ചൊല്ലി മടങ്ങേണ്ടതുള്ള വിഷയമാണ്. എന്നാൽ അറിയാതെ പറഞ്ഞുപോയതോ, വന്നുപോയതോ മേൽ പറഞ്ഞ രീതിയിലൊന്നും ഉദ്ദേശിക്കാതെ സംഭവിച്ചു പോയതോ ആണെങ്കിൽ ഇസ്ലാമിൽ നിന്ന് പുറത്തു പോകില്ല. എങ്കിലും ആ പ്രവൃത്തി ഹറാമാണ്. അതിനാൽ തൌബ ചെയ്തു മടങ്ങണം.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടെ.

ASK YOUR QUESTION

Voting Poll

Get Newsletter