ഇന്ന് ലഭിക്കുന്ന പല നിത്യോപയോഗ വസ്തുക്കളിലും ingredients നോക്കിയാൽ Alcohol എന്ന് ചേർത്തു പല കെമിസ്ട്രി പദാർത്ഥ ങ്ങളുടെയും പേരുകൾ കാണാം. അത് ഹറാമായ കള്ളെന്നു കണക്കാക്കി ഉപേക്ഷിക്കണോ? എന്താണ് ഇതിന്‍റെ ഇസ്ലാമിക വിധി? ആൽക്കഹോൾ എന്നതിനെ കള്ളായി കണക്കാക്കാമോ? അതോ മത്തുണ്ടാകുന്ന അകത്തേക്ക് കഴിക്കുന്നത് മാത്രമാണോ നമുക്ക് ഹറാം? ഒരു പെർഫ്യൂം വാങ്ങിയാൽ അതിലും കാണാം; അതുപയോഗിച്ച വസ്ത്രം ധരിച്ച് നിസ്കരിക്കാമോ?

ചോദ്യകർത്താവ്

oru sahodhari

Jan 21, 2020

CODE :Abo9577

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നിത്യോപയോഗവസുതുക്കളിലും സുഗന്ധദ്രവ്യങ്ങളിലും സോപ്പുകളിലുമെല്ലാം കാണുന്ന ആള്‍കഹോള്‍ ലഹരിയുണ്ടാക്കുന്ന ഇനം തന്നെയായതിനാല്‍ അവ നജസാണ്. അവ ഉപയോഗിച്ച വസ്ത്രം  ധരിച്ച് നിസ്കരിക്കാന്‍ പറ്റില്ല.

നജസ് ഉണ്ടെന്ന് ഉല്‍പന്നത്തിന് മുകളില്‍ തന്നെ എഴുതിവെച്ചിട്ടുണ്ടെങ്കില്‍ അത് ഉപയോഗിക്കാന്‍ പാടില്ല. എന്നാല്‍ അടിസ്ഥാനപരമായി ശുദ്ധിയുളള വസ്തുക്കളില്‍ (ഉദാ: സോപ്പ്, കേക്ക്, സുഗന്ധദ്രവ്യങ്ങള്‍) നജസുണ്ടെന്ന് കേട്ടുകേള്‍വി മാത്രമേ ഉള്ളൂ എങ്കില്‍ അത് ശുദ്ധിയുള്ളതാണെന്ന അടിസ്ഥാനത്തില്‍ ഉപയോഗിക്കാവുന്നതാണ്. അതില്‍ നജസുണ്ടോ എന്ന് ചികഞ്ഞന്വേഷിച്ച് പ്രയാസപ്പെടേണ്ടതില്ല.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter