ഭക്ഷണം കഴിക്കുമ്പോള്‍ പഴങ്ങള്‍ ആദ്യം കഴിക്കണമെന്ന് പറയുന്നതിന് അടിസ്ഥാനമുണ്ടോ?

ചോദ്യകർത്താവ്

DANISH

Jan 6, 2020

CODE :Abo9550

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

വിരുന്നുസല്‍ക്കാരങ്ങള്‍ക്കും മറ്റുമെല്ലാം വിഭവസമൃദ്ധവും വൈവിധ്യവുമാര്‍ന്ന ഭക്ഷണ ഇനങ്ങള്‍ സജ്ജീകരിക്കല്‍ പതിവാണല്ലോ.

ഭക്ഷണം കഴിക്കുന്നതിന്‍റെ മര്യാദകള്‍ വിശദീകരിച്ച കൂട്ടത്തില്‍ ആദ്യം പഴവര്‍ഗങ്ങളും പിന്നീട് മാംസാഹാരങ്ങളും തുടര്‍ന്ന് മധുരവും കഴിക്കല്‍ നല്ലതാണെന്നും പഴവര്‍ഗങ്ങള്‍ ദഹനപ്രക്രിയ നടക്കാന്‍ എളുപ്പമാക്കുന്നതിനാല്‍ ആദ്യം ആമാശയത്തില്‍ പഴവര്‍ഗങ്ങള്‍ എത്തുന്നത് ഗുണകരമാണെന്നും (മുഗ്നി 3/330)യില്‍ കാണാം.

ആയതിനാല്‍ പഴവര്‍ഗങ്ങള്‍ ഭക്ഷണഇനങ്ങളില്‍ മുന്തിക്കപ്പെടേണ്ടതാണെന്നത് അടിസ്ഥാനമുള്ളതാണ്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter