സൈനബയെ നബി(സ്വ) പ്രണയിച്ച് വിവാഹം കഴിച്ചതാണോ?

ചോദ്യകർത്താവ്

shaheer

Nov 28, 2019

CODE :Qur9519

അല്ലാഹുവിന്‍റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്‍റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

നബി(സ്വ)യുടെ അമ്മായിയുടെ പുത്രിയാണ് സൈനബ് ബിന്‍ത്ജ്ഹ്ശ്(റ). ഇസ്ലാമിലെ സമത്വത്തിന്‍റെയും നീതിയുടെയും ഉച്ചനീചത്വനിര്‍മാര്‍ജനത്തിന്‍റെയും മഹിതമായ പാഠം പഠിപ്പിക്കുന്നതിനായി  ഖുറൈശി കുലജാതയായ സൈനബും അടിമമോചിതനായ തിരുനബിയുടെ ദത്തുപുത്രന്‍ സൈദും തമ്മില്‍ വിവാഹം നടത്തി പ്രായോഗകികതലത്തില്‍ കാണിച്ചുകൊടുക്കുകയായിരുന്നു പ്രവാചകര്‍(സ്വ). സൈനബും സൈദും തമ്മിലുള്ള വിവാഹത്തിന് മുന്‍കയ്യെടുത്തത് നബി(സ്വ) തന്നെയായിരുന്നു.

പക്ഷേ, ആ വിവാഹബന്ധം നീണ്ടുനിന്നില്ല. അവര്‍ക്കിടയില്‍ വിവാഹമോചനം നടന്നു. ആ സമയത്ത് നബി(സ്വ) വിധവയായ സൈനബിനെ വിവാഹം ചെയ്ത് സംരക്ഷണം ഏറ്റെടുക്കുകയായിരുന്നു.

 സൈദിന്‍റെ ഭാര്യ സൈനബിനെ നബി(സ്വ) വിവാഹം കഴിക്കുന്നതിലൂടെ അറബികള്‍ക്കിടയില്‍ നിലനിന്നിരുന്ന മക്കളെയും ദത്തുപുത്രന്മാരെയും ഒരേ പോലെ കാണുന്ന സമ്പ്രദായത്തിന് അറുതിവരുത്തുക കൂടി ലക്ഷ്യമുണ്ടായിരുന്നു. അല്ലാഹുവിന്റെ പ്രത്യേകമായ നിര്‍ദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് തന്‍റെ ദത്തുപുത്രനായി അറിയപ്പെട്ടിരുന്ന സൈദ് വിവാഹമോചനം ചെയ്ത സൈനബിനെ പ്രവാചകന്‍ (സ്വ) വിവാഹം ചെയ്തത്.

സൈനബില്‍ ആസക്തി പുണ്ടാണ് നബി(സ്വ) അവരെ വിവാഹം ചെയ്തതെങ്കില്‍ തിരുനബിക്ക് സ്വന്തം അമ്മായിയുടെ മകളായ സൈനബിനെ ആദ്യം തന്‍റെ ദത്തുപുത്രനായ സൈദിന് വിവാഹം ചെയ്തുകൊടുക്കേണ്ടിയിരുന്നില്ലല്ലോ.

ഇസ്ലാമിനെയും നബി(സ്വ)യെയും ഒളിഞ്ഞും തെളിഞ്ഞും ചളിവാരിത്തേക്കാന്‍ പെടാപാടുപെടുന്ന സത്യമതവിരോധികളുടെ കുപ്രചരണം മാത്രമാണിത്.

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter