ഇന്ന് എല്ലാവരും മുസ്ലിം സഹോദരങ്ങളിൽ പലരും പിന്തുണക്കുന്നത് കാണുന്നുണ്ട് , പെണ്ണായിട്ട് ജനിച്ചു ആണായിട്ടു മാറിയവരെയും ആൺ ആയിട്ട് ജനിച്ചു പെണ്ണായി മാറിയവരെയും . അപ്പോഴൊക്കെ എന്റെ മനസ്സിൽ വരുന്നത് അല്ലാഹു തന്ന കോലം മാറ്റുകയല്ലേ ഇവർ ചെയുന്നത് ,അത് തെറ്റാണു എന്നാണ് .പക്ഷെ പല മുസ്ലിംകളും പറയുന്നു അവരെ അങ്ങനെ പടച്ചതാണെന്നു ,അവർക്കു മാറി ജീവിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും . ഒരു ഇസ്ലാം വിശ്വാസി ഇതിനെ പിന്തുണക്കാൻ പാടുണ്ടോ , ഇന്നൊരുപാട് മുസ്ലിംകൾ ഇങ്ങനെ മാറുന്നത് കാണുമ്പോൾ പേടി തോനുന്നു,ശെരിക്കും അവരുടെ ഉള്ളിൽ ഒരു പെണ്ണും ശരീരം ആണിന്റേത് ആണെന്നുമൊക്കെ പറഞ്ഞു മുസ്ലിംകൾ മാറുന്നത് കാണുമ്പോ വിഷമം തോനുന്നു .എനിക്കിതിന്റെ ഇസ്‌ലാമിക കാഴ്ചപ്പാട് ഉൾകൊള്ളാൻ ഒരു ഉത്തരം തരുമോ

ചോദ്യകർത്താവ്

oru sahodhari

Jul 18, 2019

CODE :Abo9361

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, മുഹമ്മദ് നബി (സ്വ)യിലും കുടുംബത്തിലും അനുചരന്മാരിലും അല്ലാഹുവിന്റെ സ്വലാത്തും സലാമും സദാ വര്‍ഷിക്കട്ടേ.

ട്രാൻസ് ജെന്റേഴ്സേ എത്ര വിധം, അവയേതെല്ലാം, അവരിൽ ആണ് ആര് പെണ്ണ് ആര് എന്നീ കാര്യങ്ങൾ മനസ്സിലാക്കാൻ ആദ്യം FATWA CODE: Qur9206 എന്ന ഭാഗം വായിക്കുക. അതിൽ പറയപ്പെട്ടത് പോലെ ഏതെങ്കിലുമൊരു ലൈംഗികാവയവം മാത്രമുള്ളവർ ആ ലിംഗത്തിനനുസരിച്ച് ആണായും പെണ്ണായും തന്നെ ജീവിക്കണം. അപ്പോൾ നിലവിലുള്ള ലിംഗം അല്ലാത്ത മറ്റുു ശാരീരിക ഘടനയിലുള്ള ഏതിർ ലിംഗത്തിന്റെ പ്രത്യേകതകൾ ശരീരത്തിന് പ്രയാസമില്ലാത്ത രീതിയിൽ മാറ്റാൻ കഴിയുമെങ്കിൽ മാറ്റാം. സ്ത്രീക്ക് താടിയോ മീശയോ മുളച്ചാൽ അത് രണ്ടും വടിക്കൽ സുന്നത്താണ് എന്നതാണ് നിയമം (ശറഹു മുസ്ലിം, ഫത്ഹുൽ ബാരി). രണ്ടും ഇല്ലാത്തവർ അവരുടെ പ്രകൃതം ഏതിനാണോ മുൻതൂക്കം നൽകുന്നത് എന്ന് അവിടെ വിശദീകരിക്കപ്പെട്ടത് പോലെ വിശദമായ പരിശോധനകൾക്ക് ശേഷം ആണായോ പെണ്ണായോ തിരിച്ചറിയപ്പെടണം. അപ്പോൾ ആ ലിംഗത്തിന്റെ യഥാർത്ഥ രൂപം ശരീരിത്തിന് കുഴപ്പമില്ലാത്ത രീതിയിലും കാര്യക്ഷമതയുള്ള രീതിയിലും ഡവലപ്പ് ചെയ്യാൻ കഴിയുമെങ്കിൽ ചെയ്യാം. കാരണം ആ ലിംഗത്തിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുക എന്ന ഉദ്ദേശമേ അവിടെ വരികയുള്ളൂ. ഇനി രണ്ട് ലൈംഗികാവയവങ്ങളും ഉള്ളവരാണെങ്കിൽ അവിടെ വ്യക്തമാക്കിയത് പോലെ അവയിൽ കാര്യക്ഷത കൂടുതലുള്ളതിനനുസരിച്ചും മറ്റുും ആണായോ പെണ്ണായോ പരിഗണിക്കപ്പെടും. അപ്പോൾ അധികമുള്ള ലൈംഗികാവയവം കൊണ്ട് ശരീരത്തിന് പ്രയാസമോ അസ്വസ്ഥതകളോ യഥാർത്ഥ ലിംഗത്തിന്റെ പ്രവർത്തനത്തിന് തടസ്സമോ മറ്റോ ഒക്കെ ഉണ്ടെങ്കിൽ ശരീരത്തിന് പ്രയാസമില്ലാത്ത വിധം അത് ഒഴിവാക്കാൻ പറ്റുമെങ്കിൽ ഒഴിവാക്കാം. 

എന്നാൽ ഇന്ന് പൊതുവേ കാണപ്പെടുന്നത് ഏതെങ്കിലും ഒരു ലൈംഗികാവയവം ഉള്ളവർ അവരുടെ ശരീരത്തിലെ മറ്റുു പ്രത്യേകതകൾ പരിഗണിച്ച് ആ അവയവം ഒഴിവാക്കി ശസ്ത്രക്രിയയിലൂടെ എതിർ ലിംഗം ഫിറ്റ് ചെയ്തും ഹോർമോൺ മരുന്നുകൾ കഴിച്ച് ശരീരത്തിന്റെ നിലവിലുള്ള ഘടനയും ശബ്ദവും ഏതിർ ലിംഗത്തിന്റേത് പോലെയാക്കകുയും ചെയ്യുന്നതാണ്. യാഥാർത്ഥത്തിൽ ഇങ്ങനെ പുരുഷ ലിംഗം മാറ്റി സ്ത്രീലിംഗമാക്കുമ്പോഴും പുരുഷ ശരീരം ഹോർമോൺ മരുന്നുകൾ കഴിച്ചു് സ്തീ ശരീര സ്വഭാവത്തിലേക്ക് വരുമ്പോഴും ലേസർ ചികിത്സയിലൂടെയോ മറ്റോ രോമങ്ങളൊക്കെ ഒഴിവാക്കുമ്പോഴും മരുന്ന് കഴിച്ച് പുരുഷ ശബ്ദം ഏകദേശം സ്ത്രീ ശബ്ദമാക്കുമ്പോഴും കൃത്രിമ സ്തന ശസ്ത്രക്രിയ ചെയ്യുമ്പോഴും യഥാർത്ഥത്തിൽ അവരുടെ പ്രത്യക്ഷത്തിലുള്ള ശരീര ഘടന മാത്രമേ സ്ത്രീയുടേത് പോലെയാകുകയുള്ളൂ. എന്നാൽ അവരുടെ യഥാർത്ഥ പ്രകൃതമായ പൌരുഷത്തിനും മാനസികമായ പുരുഷ സ്വഭാവത്തിനും എല്ലിന്റേയും മജ്ജയുടേയും തലച്ചോറിന്റേയുമൊക്കെയുള്ള പൌരുഷ ഗുണത്തിനുമൊന്നും മാറ്റം വരണമെന്നില്ല. അതു പോലെ സ്ത്രീ ശരീരത്തിന്റെ ഏറ്റവും വലിയ പ്രത്യതകളിലൊന്നായ ഗർഭ പാത്രം അവരുടെ ശരീരത്തിൽ വികസിപ്പിക്കാനോ പ്രസവിക്കുവാനോ മറ്റോ സാധ്യവുമല്ല. മാത്രവുമല്ല ഇത് ശാരീരികമായി വളരേ അപകടം നിറഞ്ഞതും ആയുസ്സ് പകുതിയോളം കുറക്കുന്നതുമായ ഒരു പ്രക്രിയയായിട്ടാണ് പൊതുവേ വിലിയരുത്തപ്പെടുന്നത്. അതു കൊണ്ട് തന്നെ വൈദ്യശാസ്ത്രം ഇത് കൂടുതലായി പ്രോത്സാഹിപ്പിക്കുന്നില്ല. നിർബ്ബന്ധപൂർവും അതിന് ശാട്യം പിടിക്കുന്നവരെത്തന്നെ ഒരു വർഷത്തോളം കൌൺസിലിംഗ് കൊടുത്ത് അതിന്റെ ഭവിശ്യത്തുകൾ ബോധ്യപ്പെടുത്തി എന്നിട്ടും തീരുമാനത്തിൽ ഉറച്ചു നിൽക്കുന്നവരെ മാത്രമേ അത്തരം ശത്രക്രിയകൾക്ക് പ്രിഫർ ചെയ്യപ്പെടുന്നുള്ളൂ. ഇന്ന് ഇതൊരു ട്രന്റായി മാറിക്കൊണ്ടിരിക്കുന്നത് കൊണ്ട് അവരെ ലക്ഷ്യം വച്ചുുള്ള കച്ചവടക്കണ്ണുകളുടെ എണ്ണവും കൂടിയിട്ടുമുണ്ട്. കച്ചവട സ്വഭാവം കൂടുമ്പോൾ ഈ പ്രോസസ് വേണ്ടത്ര കാര്യക്ഷമമാകില്ല, അതോടെ അതിന്റെ പരിണത ഫലം കൂടുതൽ അപകടകരവും ആയുർ ദൈർഘ്യം വീണ്ടും കുറയുകയും ജീവിതം കൂടുതൽ ദുരിത പൂർണ്ണാകുകയും ചെയ്യും. ഈ രിതിയിലൊക്കെ ന്യൂനതകളും പ്രയാസങ്ങളും ഉള്ളത് കൊണ്ടും ആയുസ്സിനെത്തന്നെ കുറക്കും വിധം അപകടം ഉള്ളത് കൊണ്ടും അല്ലാഹു സൃഷ്ടിച്ച യഥാർത്ഥ പ്രകൃത്തെ മാറ്റാൻ ശ്രമിക്കുന്നുവെന്നത് കൊണ്ടുമൊക്കെ ഇങ്ങനെയൊരു പ്രോസസ് ഇസ്ലാം അംഗീരിക്കുന്നില്ല അല്ലാഹു തആലാ പറയുന്നു: നിങ്ങൾ നിങ്ങളുടെ ശരീരത്തെ നാശത്തിലേക്ക് വലിച്ചിഴക്കരുത് (സൂറത്തുൽ ബഖറ). അല്ലാഹു തആലാ പറയുന്നു: അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ സ്വഭാവം മാറ്റാൻ പ്രേരിപ്പിക്കുന്നത് പിശാചായിരിക്കും (സൂറത്തുന്നിസാഅ്). അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: അല്ലാഹുവിന്റെ സൃഷ്ടിപ്പിന്റെ സ്വഭാവം മാറ്റുുന്നവരെ അല്ലാഹു ശപിച്ചിരിക്കുന്നു (സ്വഹീഹ് മുസ്ലിം).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു തൌഫീഖ് പ്രദാനം ചെയ്യട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter