നമ്മൾ തെറ്റ് ചെയ്താൽ തൗബ ചെയ്യുമ്പോ വ്യക്തിയുമായി ബന്ധമുള്ള കാര്യമാണെങ്കിൽ അവരോട് ക്ഷമ ചോദിക്കണം എന്നാണല്ലോ ..അതൊരു അമുസ്ലിംനോട് ചെയ്ത തെറ്റാണെങ്കിൽ അവരോട് ക്ഷമ ചോദിക്കണോ

ചോദ്യകർത്താവ്

sumayya

Jan 16, 2019

CODE :Fiq9070

അല്ലാഹുവിന്റെ തിരുനാമത്തില്‍, അവനാണ് സര്‍വ്വസ്തുതിയും, പ്രവാചകർ (സ്വ)യുടേയും കുടുംബത്തിന്റേയും മേല്‍ അല്ലാഹുവിന്റെ അനുഗ്രഹങ്ങള്‍ വര്‍ഷിച്ചുകൊണ്ടിരിക്കട്ടെ.

ഒരു അമുസ്ലിമിനോട് നാം അരുതാത്ത് ചെയ്ത് പോയാൽ ഉടൻ മാപ്പ് ചോദിക്കണം. ഇല്ലെങ്കിൽ അല്ലാഹുവിനോട് അതിന് കണക്ക് പറയേണ്ടി വരും. അല്ലാഹുവിന്റെ റസൂൽ (സ്വ) അരുൾ ചെയ്തു: 'ഇതര മതസ്ഥരായ സഹജീവികളിലൊരാളെ ഏതെങ്കിലും മുസ്ലിം അക്രമിക്കുകയോ അവന് വല്ല നഷ്ടവും വരുത്തുകയോ  അവന് താങ്ങാൻ കഴിയാത്ത വാക്കുകളുപയോഗിച്ച് മുറിപ്പെടുത്തുകയോ അവന്റെ അവകാശം അന്യായമായി കൈക്കലാക്കുകയോ ചെയ്താൽ അന്ത്യനാളിൽ ഞാൻ അവന് എതിരെ വാദിക്കും (അബൂദാവൂദ്). അത്തരം ഒരാളെ വധിച്ചാൽ സ്വർഗത്തിന്റെ വാസന പോലും അവൻ അനുഭവിക്കില്ല (ബുഖാരി).

കൂടുതല്‍ അറിയാനും അത് അനുസരിച്ച് പ്രവര്‍ത്തിക്കാനും അല്ലാഹു നമ്മെ തുണക്കട്ടേ.

ASK YOUR QUESTION

Voting Poll

Get Newsletter