സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രി, യുഗപ്രഭാവനായ മൌലാന അബുൽകലാമിന്റെ ജന്മദിനതെയാണ് നാം ദേശീയ വിദ്യാഭ്യാസ ദിനമായി ആഘോഷിക്കുന്നത്. പ്രാഥമിക വിദ്യാഭാസം നല്കപെടാത്ത ഒരു ഭാരതീയനും ഉണ്ടാവരുതെന്ന ഉൽക്കടമായ ആഗ്രഹവും അതിനനുസരിച്ച നിയമ നിർമാണവും നടത്തി മൗലാന ചരിത്ര താളുകളിൽ ഇടം പിടിക്കുകയുണ്ടായി. 


1988 നവംബർ 11 പരിശുദ്ധ മക്കയിലാണ് മൗലാന ജനിച്ചത്. 1947 മുതൽ 1958  വരെ ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസ മന്ത്രിയുടെ കസേരയിൽ ഇരുന്ന് മൗലാന രാജ്യ വ്യാപകമായ പരിഷ്കരണ പരിവർത്തന സംരംഭങ്ങൾ ഇന്ത്യൻ വിദ്യാഭ്യാസ രംഗത്ത് നടപ്പിൽ വരുത്തുകയുണ്ടായി. 


 "ഇന്ത്യയുടെ സമ്പത്ത്  ബാങ്കുകളിലല്ല. സ്കൂളുകളിൽ ആണെ"ന്ന  മൗലാനയുടെ മഹത് വചനം അനിതര സാധാരണമായ തന്റെ ധീക്ഷണതയുടെ നേർപ്രകടനമാണ്. 


    14 വയസ്സ് വരെയുള്ള കുട്ടികൾ രാജ്യത്തെവിടെയും നിർബന്ധിതവും, സൗജന്യവുമായ വിദ്യക്ക് അവകാശിയാണെന്നും, അതിനെ മുമ്പ് തന്നെ അവരെ തൊഴിലിടങ്ങളിലേക്ക് തള്ളി വിടുന്നത് രാജ്യ നിയമമനുസരിച്ച്  ക്രിമിനൽ കുറ്റമാണെന്നും മൗലാന ജനങ്ങളെ ഉത്‌ബോധിപ്പിച്ചു. 


     പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് മാത്രമല്ല മൗലാന ശ്രദ്ധ ഊന്നിയത് ; ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തെ ഉടച്ച്  വാർത്ത UGC നിലവിൽ വന്നത് 1953ൽ മൗലാനയുടെ കാലത്താണ്. 


ഉന്നത സാങ്കേതിക രംഗത്തെ അവസാന വാക്കായ IIT കളിൽ ആദ്യത്തേത് 1951ൽ  ഖരഗ്‌പൂരിൽ സ്ഥാപിച്ചതും മൗലാനയാണ്. 


കേവല വിദ്യാഭ്യാസ മേഖലയിൽ മാത്രം ഒതു ങ്ങിയല്ല മൗലാനയുടെ സേവനങ്ങൾ. സാംസ്‌കാരിക രംഗവും  മൗലാന സജീവമായി പരിഗണിക്കുകയുണ്ടായി. സംഗീത നാടക അക്കാദമി, ലളിത കല അക്കാദമി, ഇന്ത്യൻ കോൺസൽ ഫോർ cultural relation എന്നിവയും മൗലാനയുടെ സംഭാവനകളാണ്. 


   സ്വതന്ത്ര സമര സേനാനി, എഴുത്തുകാരൻ, പത്രപ്രവർത്തകൻ, എന്നീ രംഗങ്ങളിൽ തിളങ്ങിയ മൗലാന അറിവിന്റെ ആഴക്കടൽ നീന്തിക്കടന്ന ഒരു മതപണ്ഡിതൻ കൂടിയായിരുന്നു. 


തന്റെ  "തർജുമാനുൽ ഖുർആൻ" ഒരു വിശ്യാവിഖ്യാത ഖുർആൻ പരിഭാഷയാണ്. 1958 ഫെബ്രുവരി 22ന് അദ്ദേഹം ദിവംഗതനായി.  രാജ്യത്തെ പരമോന്നത ബഹുമതിയായ ഭാരതരത്നം നൽകി,  1992ൽ ഭാരതം തന്റെ ഓമന പുത്രനെ മരണാനന്തരം ആദരിക്കുകയുണ്ടായി.