Thursday, 22 October 2020

മുസഫർ നഗറിന്റെ ഓർമകൾക്ക് ഏഴാണ്ട് തികയുമ്പോൾ

ഓൺവെബ് ഡസ്ക്

29 September, 2020

+ -
image

പശ്ചിമ യു പിയിൽ നൂറുകണക്കിന് പേരുടെ ജീവനെടുത്ത, നിരവധിപേർ ഭവനരഹിതരായ കുപ്രസിദ്ധ മുസഫർനഗർ കലാപത്തിന് ഈ സെപ്റ്റംബറിൽ 7 വർഷം തികയുകയാണ്. ചിലരൊക്കെ തങ്ങളുടെ നഷ്ടങ്ങൾ തിരിച്ചു പിടിച്ചെങ്കിലും നിരവധിപേർ കലാപം ബാക്കി വെച്ച ദുരിതമായി മഴയിൽ ഇപ്പോഴും ഏങ്ങലടിച്ചു കരയുകയാണ്. കലാപം ഏറെ അപകടം വിതച്ചത് വിദ്യാർഥികൾക്കായിരുന്നു. തങ്ങളുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ പിന്നീട് സ്കൂൾ പടി തന്നെ ചവിട്ടാൻ അവർക്ക് സാധിച്ചില്ല. നശിപ്പിക്കപ്പെട്ട പുസ്തകങ്ങളോടൊപ്പം ഇല്ലാതായി പോയത് അവരുടെ സ്വപ്നങ്ങൾ കൂടിയായിരുന്നു.

മുസഫർ നഗറിലെ റുഡ്കലിയിൽ കലാപബാധിതർക്ക് വേണ്ടി നിർമ്മിക്കപ്പെട്ട കോളനിയിൽ താമസിക്കുന്ന സാബിർ ശൈഖ് മനസ്സു തുറക്കുന്നത് ഇങ്ങനെയാണ്, "പതിനൊന്ന് വിദ്യാർത്ഥികൾ എന്റെ കുടുംബത്തിൽ നിന്ന് സ്കൂളിൽ പോയിരുന്നു എന്നാൽ കലാപത്തിനുശേഷം അവർക്കൊരിക്കലും സ്കൂളിൽ എത്താൻ സാധിച്ചില്ല,".

ഫുഗാന ഗ്രാമത്തിലെ ദയാനന്ദ് സരസ്വതി ശിശു നികേതൻ ജൂനിയർ ഹൈസ്കൂളിലായിരുന്നു ഈ വിദ്യാർത്ഥികൾ പഠിച്ചിരുന്നത്. വിദ്യാർത്ഥികൾക്ക് ആർക്കും ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് നൽകിയില്ല. ഓരോരുത്തർക്കും 1200 രൂപ അടച്ചാൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകുകയുള്ളൂ എന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. പ്രദേശത്തെ മറ്റൊരു സ്കൂളും ടി.സി ഇല്ലാതെ പ്രവേശനം നൽകുന്നില്ല. കലാപം നടന്നത് സെപ്റ്റംബറിലാണ്. സ്കൂൾ വർഷം തുടങ്ങിയതാവട്ടെ ജൂലൈയിലും. ജീവനും കൊണ്ടുവരുമ്പോൾ പുസ്തകം ശ്രദ്ധിക്കാൻ ആർക്കാണ് നേരം.

സെപ്റ്റംബർ എട്ടിന് നൂറുകണക്കിന് പേർ മുദ്രാവാക്യങ്ങൾ മുഴക്കി ഞങ്ങളുടെ വീട്ടിൽ എത്തി. ജീവൻ രക്ഷിക്കാൻ അടുത്തുള്ള ഗ്രാമത്തിലേക്ക് ഞങ്ങൾ ഉടൻ ഓടിപ്പോയി. ഒരാഴ്ചമുമ്പ് വിവാഹം കഴിഞ്ഞ എന്റെ മകന്റെ മരുമകളെ തോളിൽ ഇരുത്തിയാണ് കൊണ്ടുപോയിരുന്നത്. ഞങ്ങളുടെ ജീവൻ രക്ഷപ്പെട്ടാൽ മക്കളെ സ്കൂളിലേക്ക് വീണ്ടും പറഞ്ഞയക്കാൻ കഴിയുമല്ലോ എന്നാണ് ഞങ്ങൾ കരുതിയിരുന്നത് എന്നാൽ അവർക്ക് പിന്നീടൊരിക്കലും സ്കൂളിലെത്താൻ സാധിച്ചില്ല.

സാബിറിന്റെ സഹോദരപുത്രനായ സാഹിൽ അദ്ദേഹത്തോടൊപ്പം ഇരിക്കുന്നുണ്ടായിരുന്നു. ആ കുട്ടി പഠിക്കാൻ മിടുക്കനുമായിരുന്നു എന്റെ ക്ലാസ്സിലെ എല്ലാവരുടെയും ലക്ഷ്യം പോലീസുകാരാവാനായിരുന്നു. ഡൽഹി പോലീസിൽ ചേരാൻ അതിയായ താല്പര്യം ഉണ്ടായിരുന്നതിനാൽ ദിവസവും പ്രാക്ടീസ് ചെയ്തിരുന്നു. സുന ഗ്രാമത്തിലെ 100 മുസ്‌ലിം വിദ്യാർഥികളെങ്കിലും സ്കൂൾ ഉപേക്ഷിച്ചതായി സാഹിൽ ചൂണ്ടിക്കാട്ടി.

സുന ഗ്രാമത്തിലെ പത്തൊമ്പതുകാരനായ ജുനൈദ് ചെന്നൈയിൽ സഹോദരൻ ഇൻതിസാറിനൊപ്പം ജോലി ചെയ്തു കൊണ്ടിരിക്കുകയാണ്. റെയിൽവേ കോച്ചുകൾ പെയിന്റ് ചെയ്യലാണ് ഇവരുടെയും തൊഴിൽ. മുസഫർനഗറിൽ കലാപം നടക്കുമ്പോൾ ജുനൈദ് എട്ടാം ക്ലാസിലും ഇൻദിസാർ പത്താം ക്ലാസ്സിലും ആയിരുന്നു പഠിച്ചിരുന്നത്.

കലാപത്തിനുശേഷം ഇവർക്കാർക്കും സ്കൂളിലേക്ക് തിരിച്ചു ചെല്ലാനായിട്ടില്ല. ഇരുവരുടെയും അമ്മാവനായ ഇൻസാഫ് ആലി പറയുന്നു, "ഞങ്ങൾക്ക് വിദ്യാഭ്യാസം ലഭിച്ചില്ല, ഉയർന്ന ജാതിക്കാരുടെ വിദ്യാർത്ഥികൾ വായിക്കുന്നത് കണ്ടാണ് ഞങ്ങളുടെ മക്കൾ വായിക്കാൻ ആരംഭിച്ചത്. അതേ ഉയർന്ന ജാതിക്കാർ ഞങ്ങളുടെ വിദ്യാർഥികളുടെ കൈകളിൽ നിന്ന് പുസ്തകം തട്ടി പറിച്ചെടുക്കുന്ന രംഗമാണ് കലാപത്തിലൂടെ അനാവൃതമാകുന്നത്.

കലാപത്തിന്റെ കനലുകൾ മറികടന്ന കഥയും ധാരാളം പറയാനുണ്ട്. ഫാറൂക്ക്, ഹാരിസ് അലി, വാസിം എന്നിവർ കലാപത്തിനുശേഷം സ്കൂൾ പഠനം പുനരാരംഭിച്ചു. കുറച്ചു വർഷങ്ങൾക്കു ശേഷം ഹാരിസും വാസിമും ആത്മവിശ്വാസം നഷ്ടപ്പെട്ട് പഠനം ഉപേക്ഷിച്ചു. എന്നാൽ ഫാറൂഖ് അങ്ങനെയങ്ങ് പിൻവാങ്ങാൻ തയ്യാറായിരുന്നില്ല. ഒരു സ്വകാര്യ ബാങ്കിൽ അത്യാവശ്യം തരക്കേടില്ലാത്ത സീറ്റിലാണ് ഫാറൂഖ് ഇന്നിരിക്കുന്നത്. ഫാറൂഖിന്റെ വാക്കുകൾ എങ്ങനെ കേൾക്കാം, _ ആരെങ്കിലും നമ്മെ തകർക്കാൻ വന്നാൽ നമ്മുടെ മുഴുവൻ ശക്തിയും സംഭരിച്ച് അതിനെതിരെ ചെറുത്തു നിൽക്കണം എല്ലായ്പ്പോഴും അതിനെക്കുറിച്ച് കണ്ണീർ പൊഴിക്കുന്നത് സാധ്യമല്ല. കഴിവുകൾ ഉപയോഗപ്പെടുത്തുകയാണ് ഇതിന് പരിഹാരം.

കയറാനയിലെ മെഹർബൻ അലി പറയുന്നത് ഇങ്ങനെയാണ്, "കലാപ ബാധിതർ താമസിക്കുന്ന ഏറ്റവും വലിയ റാന്നിയിലെ ക്യാമ്പിൽ നേതാക്കൾ വന്നും പോയും ഇരുന്നു. പലരും സന്ദർശിച്ചെങ്കിലും വിദ്യാഭ്യാസം സംബന്ധിച്ച് യാതൊരു പരിഹാരവും ഉണ്ടായില്ല. അതിന്റെ ഫലമായി ഒരു തലമുറക്ക് തന്നെ വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. വെറും അഞ്ച് ശതമാനം വിദ്യാർത്ഥികൾ മാത്രമാണ് പിന്നീട് തങ്ങളുടെ പഠനം പുനരാരംഭിച്ചത്. പെൺകുട്ടികൾ ആകട്ടെ സ്കൂളിൽ പോയതേയില്ല".

അലിഗഡ് മുസ്ലിം യൂണിവേഴ്സിറ്റിയിൽ സംഘടിപ്പിക്കാറുണ്ടായിരുന്ന സർസയ്യിദ് ഡേ പരിപാടി ഉപേക്ഷിക്കുകയും അതിൽനിന്ന് പിരിഞ്ഞുകിട്ടിയ തുക ഉപയോഗിച്ച് കലാപബാധിതർക്ക് ഒരു സ്കൂൾ നിർമ്മിക്കുവാൻ പദ്ധതി തയ്യാറാക്കുകയും ചെയ്തു. അങ്ങനെ 2014 ഒക്ടോബർ 8 ന് അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ആയിരുന്ന സമീർ ഷാ സ്കൂളിന് തറക്കല്ലിട്ടു. എന്നാൽ സ്കൂളിൽ അതിൽ സമൂഹത്തിലെ ഇതിലെ പണക്കാർക്ക് മാത്രമാണ് പഠിക്കാൻ അവസരം ലഭിച്ചത്.