ബി.ഡി.എസ് മൂവ്മെന്‍റും സയണിസ്റ്റുകളുടെ വെപ്രാളവും

റംശാദ് ടി. മണ്ടൂർ

01 September, 2019

+ -
image

"അറബികള്‍ നമ്മുടെ മക്കളെ കൊല ചെയ്യുന്നതില്‍ ചിലപ്പോള്‍ നാം കണ്ണടയ്ക്കും. പക്ഷെ, അവരുടെ മക്കള്‍ കൊല്ലപ്പെടുന്നതില്‍ അവര്‍ക്കെങ്ങനെ കണ്ണടയ്ക്കാനാകും" . ഇസ്രായേലിന്‍റെ നാലാമത് പ്രധാനമാന്ത്രിയുടെ വാക്കുകളാണിത്. കാലാനുസൃത തന്ത്രങ്ങളുടെ ഫലമായി പാശ്ചാത്യ രാജ്യങ്ങളുടെ തലവന്മാരെ കൂട്ടു പിടിച്ചു ഫലസ്തീനെ ബുദ്ധിപൂര്‍വ്വം ഇല്ലായ്മ ചെയ്തു കൊണ്ടിരിക്കുകയാണ്. ഏറ്റവും ഒടുവില്‍ ഡൊണാള്‍ഡ് ട്രംപ് ജറൂസലമിനെ ഇസ്രായേലിന്‍റെ തലസഥാനം കൂടിയായി പ്രഖ്യാപിച്ചപ്പോള്‍ വലിയ ആശങ്ക തന്നെയാണ് മേഖലയില്‍ ഉടലെടുത്തിരുന്നത്. രക്ഷപ്പെടാന്‍ യാതൊരു പഴുതുമില്ലാതെ പിടയുന്ന ഫലസ്തീനിയന്‍ ജനതയുടെ ദുര്‍ഘട പ്രതിസന്ധി പരിഹരിക്കുന്നതിലല്ല പശ്ചാത്യ രാജ്യങ്ങളുടെ താല്‍പര്യം, പ്രത്യേകിച്ചും യു എസിന്. മറിച്ച് കാലക്രമേണയായിട്ടുള്ള ഇസ്രായേലിന്‍റെ ലക്ഷ്യ സാക്ഷാത്കാരത്തിനെ പിന്തുണക്കാനാണത്. ഫലസ്തീനിന്‍റെ ഒട്ടുമിക്ക പ്രദേശങ്ങളും അവര്‍ പിടിച്ചെടുത്തു കഴിഞ്ഞു. അവരുടെ കീഴില്‍ അല്‍പം ചില ഫലസ്തീനികളെ ഉള്‍ക്കൊള്ളിച്ചുള്ള ഒരു ഫലസ്തീന്‍ സ്റ്റേറ്റ് ആയി പ്രഖ്യാപിക്കാനാണ് നീക്കം നടക്കുന്നത്. ജറൂസലമിലുള്ള ഫലസ്തീനികളെ എന്തിനാണ് ഘട്ടം ഘട്ടമായി അവരുടെ ജന്മ നാട്ടില്‍ നിന്നും നാടുകടത്തുന്നതെന്ന് ഇതിനോട് കൂട്ടിവായിക്കേണ്ടതാണ്. മറ്റു രാജ്യങ്ങളെ ഈയൊരു വിഷയത്തില്‍ നിന്നും അകറ്റുകയാണ് ട്രംപും യു.എന്നിലെ അന്താരാഷ്ട്ര ആക്ടിവിസ്റ്റുകളും. ഇവരെ കൈയൊഴിഞ്ഞു എന്നത് യു.എസ് ഇസ്രയേലുമായുണ്ടാക്കിയ സ്വാധീനത്തെയാണ് വെളിപ്പെടുത്തുന്നത്. ഇവിടെയാണ് ബി.ഡി.എസ് മൂവ്മെന്‍റ് പ്രസക്തമാകുന്നത്. ബോയ്കോട്ട് ഡൈവസ്റ്റ് ഫ്രം സാന്‍ക്ഷന്‍ ഇസ്രായീല്‍ എന്ന ഈ സംഘടന ഇസ്രായേലിന്‍റെ തന്ത്രങ്ങള്‍ക്ക് തിരിച്ചടി നല്‍കാന്‍ പര്യപ്തമാണ്. 250 ല്‍ പരം ഫലസ്തീനീ സാമൂഹിക സംഘടനകളെ കൂട്ടു പിടിച്ചുള്ള ഈയൊരു ചലനം ഇസ്രായേലിനെ ചെറിയ തോതിലൊന്നുമല്ല ഭയപ്പെടുത്തുന്നത്. മുമ്പ് സൗത്ത് ആഫ്രിക്കയിലുണ്ടായ ബി.ഡി.എസ് മൂവ്മെന്‍റും അതിന്‍റെ അനന്തരഫലവും കണ്ടു തന്നെയാണ് ഇതിന്‍റെ സ്ഥാപകര്‍ ഫലസ്തീനിലും ഇത്തരത്തില്‍ പ്രതിരോധത്തിനായി തുനിഞ്ഞിറങ്ങിയതെന്നതിലും സംശയമില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് വളര്‍ന്നു തുടങ്ങിയ ഈ മൂവ്മെന്‍റ് ആഗോള ശ്രദ്ധയാകര്‍ഷിച്ചില്ലെങ്കിലും 12 വര്‍ഷങ്ങളായി തുടരുന്ന ഇസ്രായേലീ സംഭവ വികാസങ്ങള്‍ക്ക് ചെറിയ തോതിലെങ്കിലും പ്രതിരോധിക്കാന്‍ സാധിച്ചു എന്നതും ഫലസ്തീന്‍ ജനതയെ പ്രത്യേകമായി സ്വാധീനിച്ചുവെന്നതും ചേര്‍ത്തുവായിക്കുമ്പോള്‍ ബി ഡി എസ് മൂവ്മെന്‍റ് സൃഷ്ടിച്ച സ്വാധീനം ചെറുതൊന്നുമല്ല എന്ന് വേണം മനസിലാക്കുവാന്‍. ഇത്തരത്തിലുള്ള പല സമര തന്ത്രങ്ങളിലൂടെ ഫലസ്തീനിന്‍റെ പുരാതന പ്രശനങ്ങളുടെ അടിവേര് പുറത്തെടുക്കുന്നുണ്ട് ഈ മൂവ്മെന്‍റ്. പരിഹാരത്തിന്‍റെ വക്കിലെത്തിയില്ലെങ്കിലും മറ്റു രാജ്യങ്ങളിലെ സാധാരണ പൗരന്മാരുടെ ശ്രദ്ധ ക്ഷണിച്ചുള്ള ഈ തന്ത്രങ്ങള്‍ സമാധാന പരമായി ബി.ഡി. എസിന് പതിയെ പതിയെ ജനശ്രദ്ധ നേടിക്കൊടുക്കുകയാണ്. ഫലസ്തീന്‍ ജനതയുടെ കാലങ്ങളോളമായുള്ള ശ്രമഫലമായി അവരുടെ ജനസംഖ്യ കുറഞ്ഞുവരുന്ന സമയത്താണ് ബി ഡി എസ് മൂവ്മെന്‍റ് മറ്റു പ്രാദേശിക മൂവ്മെന്‍റുകളുമായി സഖ്യത്തിലേര്‍പ്പെട്ട് തങ്ങളുടെ ڇഒരു ഫലസ്തീന്‍ സ്റ്റേറ്റ് എന്ന ലക്ഷ്യം മുന്നോട്ട് വെക്കുന്നത്. വിശാലമായ ലക്ഷ്യങ്ങളൊന്നുമല്ല ബി ഡി എസിനുള്ളത്, മറിച്ച് മൂന്ന് ലക്ഷ്യങ്ങളാണ് ; ഫലസ്തീന്‍ ജനതയെ അവിടെ തന്നെ നിലയുറപ്പിക്കുക, ഇസ്രായേലിലെ ഫലസ്തീന്‍ പൗരന്മാര്‍ക്കുള്ള അവകാശങ്ങളിലെ നീതി, ഫലസ്തീന്‍ അഭയാര്‍ത്ഥികളെ തങ്ങളുടെ ജന്മനാട്ടിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള അവകാശം. ലോക വ്യാപകമായി പല അവകാശങ്ങളെയും തിരിച്ചു പിടിച്ച മുന്‍ മാതൃകകളാണ് ഫലസ്തീനിലും ബി ഡി എസ് മൂവ്മെന്‍റിനെ സൃഷ്ടിച്ചത്. യു എസിലെ ഒരു മൂവ്മെന്‍റുമായി ബി ഡി എസ് സഖ്യം ചേര്‍ന്ന് പ്രവര്‍ത്തിച്ച് അവകാശങ്ങള്‍ സംരക്ഷിച്ചത് ചില ഉദാഹരങ്ങളാണ്. റിയോ ഡി ജനീറോയില്‍ മറ്റൊരു മൂവ്മെന്‍റുമായി കൂട്ടുപിടിച്ച് ബി ഡി എസ് ആക്റ്റിവിസ്റ്റുകള്‍ ടീം വര്‍ക്കായി ചെയ്തത് അവിടെയുള്ള പ്രത്യേക മിലിറ്ററി വാഹനത്തെ പോലും നിരോധിക്കാന്‍ കാരണമായി. ദരിദ്ര കുടുംബങ്ങളും ഡസന്‍ കണക്കിന് കുട്ടികളും കൊല ചെയ്യപ്പെട്ട സന്ദര്‍ഭത്തിലാണ് ഈ മൂവ്മെന്‍റിന് രൂപം കൊള്ളുന്നത്. ഈ വാഹനങ്ങളത്രയും ഇസ്രായേലില്‍ നിന്നും ഇറക്കുമതി ചെയതതാണ് എന്നാണ് മറ്റൊരു വസ്തുത. യു എസ്, അര്‍ജന്‍റീന പോലുള്ള രാജ്യങ്ങളില്‍ നടക്കുന്ന പോലീസിന്‍റെ അനിയന്ത്രിത നടപടികള്‍ പലപ്പോഴും ഇസ്രായേലിലും നടന്നിരിന്നുവെന്ന് ആക്റ്റിവിസ്റ്റുകള്‍ സൂചിപ്പിക്കുന്നു. ഇവിടെയുള്ള പല സൈന്യങ്ങളും മറ്റു പല രാജ്യങ്ങള്‍ക്കും വില്‍ക്കപ്പെടുന്നു എന്ന വിവരവും പുറത്തുവരുമ്പോള്‍ ആ രാജ്യങ്ങളുടെ കൂട്ട കൊലകള്‍ക്കും അതിനിഷ്ഠൂരമായ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ ആരെന്ന് നിസ്സംശയം പറയാം. ഈ ബന്ധങ്ങള്‍ ഫലസ്തീനിലെ ആക്റ്റിവിസ്റ്റുകള്‍ക്കും ബോധ്യപ്പെട്ടു തുടങ്ങി. ഫലസ്തീനിനെ ഒരു പൊതുധാര വിഷയമാക്കി ചുരുക്കിയത് പാശ്ചാത്യ രാജ്യങ്ങളിലെങ്കിലും ഒരു തെറ്റിദ്ധാരണ വരുത്തിയിട്ടുണ്ട്. 2017 ല്‍ യു കെയിലെ ഒരു പ്രമുഖ ബാന്‍ഡ് സംഘം ഫലസ്തീനിന് ഐക്യദാര്‍ഢ്യവുമായി ഒരു പ്രദര്‍ശനം നടത്തുകയുണ്ടായി. ഇതിനാല്‍ തന്നെ വെറും ആക്റ്റിവിസ്റ്റുകള്‍ മാത്രമല്ല, പുറം രാജ്യങ്ങളിലുള്ള ഇതര സമുദായങ്ങളിലെ കലാകാരന്മാരും ഫലസ്തീനിനെ പിന്തുണക്കുന്നു. ഈയൊരു മൂവ്മെന്‍റിന്‍െറ തിക്ത ഫലമായി വലിയ യൂദ്ധങ്ങളാണ് ഇനി വരാനിരിക്കുന്നത്. ഡോളര്‍ കണക്കിനുള്ള നോട്ടുകെട്ടുകള്‍ കോളേജ് കാമ്പസുകളിലും മറ്റും വിതറി ബി ഡി എസിനെ എതിര്‍ക്കാനെന്നോണം യു എസുമായി കൂട്ടു പിടിച്ച് ഇസ്രായേല്‍ നടത്തുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ രാജ്യാന്തരമായും പ്രാദേശികമായും എത്രത്തോളം ഫലവത്താകുമെന്നാണിനി കാണാനിരിക്കുന്നത്. ഇത്തരത്തില്‍ ബി ഡി എസിനെതിരായി പിന്തുണ നേടാന്‍ നിരവധി സാമൂഹിക സേവന പ്രവര്‍ത്തനങ്ങളാണ് ഈ ലോബി ചെയ്യുന്നത്. എന്തിരുന്നാലും പ്രാദേശിക മൂവ്മെന്‍റുകള്‍ക്ക് ശക്തി പ്രാപിച്ചും അവസാനം ടെക്സാസ് എന്ന സിറ്റിയില്‍ വളരെ അപൂര്‍വ്വമായി കേട്ടിരുന്ന ബി ഡി എസ് ലോക ശ്രദ്ധ നേടിയതിനാല്‍ ഇസ്രായേല്‍ ലോബിയുടെ സേവനങ്ങള്‍ ഒഴിവാക്കാന്‍ പോലും ടെക്സാസ് നിര്‍ബന്ധിതമായി . ഇത്തരത്തില്‍ ബി ഡി എസിന്‍റെ വളര്‍ച്ച ഇസ്രായേലിന് വന്‍ വെല്ലുവിളികളാണ് ഉയര്‍ത്തുന്നത്. ഉന്നതമായ നേതൃത്വവും അനുയോജ്യമായ ഫണ്ടിങ്ങും തുടങ്ങി ബി ഡി എസിന്‍റെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ ഇസ്രായേലിന്‍റെ സാമ്പത്തിക പുരോഗതിക്ക് വന്‍ വെല്ലുവിളികളായി തുടരുന്നു. വലതു പക്ഷ നയങ്ങളും സ്വതന്ത്ര ചിന്താഗതികളും അധിക രാജ്യങ്ങളിലും അവരുടെ സാമ്പത്തിക സ്ഥിതിയില്‍ വരുത്തുന്ന സ്വാധീനം ബി ഡി എസ് മൂവ്മെന്‍റും ഫലസ്തീനില്‍ അതിവിദൂരമല്ലാത്ത ഭാവിയില്‍ കൈക്കൊള്ളുമെന്ന് ഇസ്രായേല്‍ കാണേണ്ടിയിരിക്കുന്നു.