ബിസ്മിയെ ബഹുമാനിച്ച ബിശ്ർ

അബ്ദുല്‍ ജലീല്‍ഹുദവി ബാലയില്‍

28 June, 2020

+ -
image

(സൂഫീ കഥ – 40)

ബിശ്റുൽ ഹാഫീ മദ്യപിച്ച് ലക്കുകെട്ട് ഒരു വഴിയോരത്ത് നടക്കുകയായിരുന്നു. അപ്പോഴാണ് ഒരു കടലാസു കഷ്ണം ശ്രദ്ധയിൽ പെടുന്നത്. ബിശ്റ് അത് വളരെ ആദരവോടെ എടുത്തു. അതിൽ ബിസ്മില്ലാഹിർറഹ്‍മാനിർറഹീം എന്നായിരുന്നു എഴുതിയിരുന്നത്. അദ്ദേഹം അത് വൃത്തിയാക്കി, സുഗന്ധം പുരട്ടി നല്ല ശുദ്ധമായ ഒരു സ്ഥലത്ത് വെച്ചു.

അന്നു രാത്രി അദ്ദേഹം കിടന്നുറങ്ങിയപ്പോൾ അല്ലാഹുവിനെ സ്വപ്നത്തിൽ കണ്ടു. അല്ലാഹു അദ്ദേഹത്തോടു പറയുന്നു: “ബിശ്റേ, നീ എന്‍റെ നാമത്തെ സുഗന്ധം പുരട്ടി. എന്‍റെ ഇസ്സത്തിനെ തന്നെ സത്യം. നിന്‍റെ നാമത്തെ ഞാൻ ദുൻയാവിലും ആഖിറത്തിലും സുഗന്ധമുള്ളതാക്കും. നിന്‍റെ പേര് കേൾക്കുന്നവർക്കെല്ലാം അവരുടെ ആത്മാവിലൊരു കുളിര് അനുഭവപ്പെടും.”

തതന്തരം അദ്ദേഹം പശ്ചാതപിക്കുകയും ഭൌതിക പരിത്യാഗത്തിന്‍റെ വഴിയിൽ പ്രവേശിക്കുകയും ചെയ്തു.

കശ്ഫ് – 316