തേളിനു പ്രസവിക്കാനുള്ള മെത്തയായി ഒരു സൂഫിത്തൊപ്പി

അബ്ദുല്‍ ജലീല്‍ഹുദവി ബാലയില്‍

24 May, 2019

+ -
image

(സൂഫീ കഥ - 10)

മർവിനടുത്ത് മർവുർറൂദ് എന്നിടത്ത് ഒരു ശൈഖുണ്ടായിരുന്നു. പരമ സാത്വികനായിരുന്നു. ആശയങ്ങളുൾകൊണ്ട് ജീവിക്കുന്ന സുശീലൻ. ദൈവസാമീപ്യത്തിന്‍റെ ശക്തമായ അവസ്ഥകളനുഭവിക്കുന്ന സൂഫീ വര്യൻ.

അദ്ദേഹത്തിന്‍റെ നിസ്കാര വിരിപ്പിലും തൊപ്പിയിലും തേളുകൾ പ്രയാസമേതുമില്ലാതെ സുഖമായി പ്രസവിക്കാറുണ്ടായിരുന്നു. കാരണം അത്രമാത്രം കഷ്ണങ്ങൾ വെച്ചു തുന്നി കൂട്ടിയതായിരുന്നുവത്രെ അദ്ദേഹത്തിന്‍റെ തൊപ്പിയും മുസല്ലയുമെല്ലാം.

(കശ്ഫ് - 247)