അഗ്നിയിൽ നിന്ന് രക്ഷപെട്ട പീടിക

അബ്ദുല്‍ ജലീല്‍ഹുദവി ബാലയില്‍

19 July, 2020

+ -
image

(സൂഫീ കഥ – 42)

സിർറിസ്സിഖ്ഥീ (റ) ആദ്യം ബഗ്ദാദിലെ അങ്ങാടിയിൽ കച്ചവടം ചെയ്യാറുണ്ടായിരുന്നു. ഒരു ദിവസം അങ്ങാടിക്കു തീ പിടിച്ചു. ആളുകൾ ഇദ്ദേഹത്തോടു വന്നു പറഞ്ഞു: “നിങ്ങളുടെ കട കരിഞ്ഞമർന്നിരിക്കുന്നു.”

സിർറി: “അതിന്‍റെ ബന്ധനത്തിൽ നിന്ന് രക്ഷപെട്ടല്ലോ”

തീയെല്ലാം അണഞ്ഞതിനു ശേഷം അവർ ചെന്നു നോക്കുമ്പോൾ അദ്ദേഹത്തിന്‍റെ കടക്ക് തീ പിടിച്ചിട്ടില്ല. അതിന്‍റെ നാലുഭാഗത്തുമുള്ള എല്ലാ കടകളും കത്തിയമർന്നിരുന്നു.

സ്ർറിക്കു ഇതു ബോധ്യപെട്ടമ്പോൾ, അദ്ദേഹത്തിന്‍റെ സ്വത്തു മുഴുവനും പാവങ്ങൾക്ക് ദാനം ചെയ്തു. തസ്വവ്വുഫിന്‍റെ വഴി സ്വീകരിച്ചു.

കശ്ഫ് – 322