Thursday, 3 December 2020

സൂറത്തുൽ മുൽക്ക് : ആഗോളപകർച്ചവ്യാധിക്കൊരു ആത്മീയപ്രതിവിധി (ഭാഗം 4)

ദിന മുഹമ്മദ് ബസിയോനി

16 August, 2020

+ -
image

പാഠം # 3: മുൻകരുതലുകൾ  സ്വീകരിക്കുക, പക്ഷേഅനന്തരഫലത്തെഅമിതമായിആശ്രയിക്കരുത്, മാത്രമല്ലഅല്ലാഹുവിനെക്കുറിച്ചുള്ളനിങ്ങളുടെസൂക്ഷ്മതവർദ്ധിപ്പിക്കുകയുംചെയ്യുക. നമ്മുടെമുൻകരുതലുകളെയും  വിഭവങ്ങളെയുംകുറിച്ചുള്ളഅഹങ്കാരത്തിനുപകരംനമ്മുടെവിനയബോധംവീണ്ടെടുക്കുന്നതിനുള്ളഒരുഓർമ്മപ്പെടുത്തലാണിത്, കാരണംഅല്ലാഹുഉദ്ദേശിക്കുന്നുവെങ്കിൽഏറ്റവുംശക്തരായവർപോലും  എങ്ങനെയാണ് നിസ്സഹായരായിത്തീരുന്നതെന്ന്നമ്മൾ  കണ്ടു.

വിഭവങ്ങളുടെയുംഭക്ഷ്യവസ്തുക്കളുടെയും ദൗർലഭ്യത്തെക്കുറിച്ചുള്ളഭയം കൈകാര്യം  ചെയ്യേണ്ട  വിധം 

 أَمَّنْهَٰذَاالَّذِييَرْزُقُكُمْإِنْأَمْسَكَرِزْقَهُ ۚ بَلْلَجُّوافِيعُتُوٍّوَنُفُورٍ
"അതല്ലെങ്കില്‍ അല്ലാഹുഅവന്റെആഹാരംനിറുത്തിവെച്ചാല്‍ നിങ്ങള്‍ക്ക്ആഹാരംനല്‍കുന്നഇവന്‍ ആരാകുന്നു? പക്ഷേ, അവര്‍ ധിക്കാരത്തിലും (സത്യത്തില്‍ നിന്ന്) അകന്നുപോകുന്നതിലുംനിരതരായിരിക്കയാണ്"(ഖുർആൻ 67 : 21 )

വിഭവങ്ങളുടെയുംഭക്ഷ്യവസ്തുക്കളുടെയുംദൗർലഭ്യത്തെക്കുറിച്ചുള്ളഭയംനിരവധിആളുകളെഭക്ഷ്യവസ്തുക്കളുടെശേഖരണത്തിലേക്കും  ശൂന്യമായസൂപ്പർമാർക്കറ്റുകളുടെഅലമാരകളിലേക്കുംനയിക്കുന്നു. ആളുകളുടെഭയംമനസ്സിലാക്കാവുന്നതേയുള്ളൂ, ചിലർക്ക്കുട്ടികളോവൃദ്ധരായമാതാപിതാക്കളോഉണ്ട്, ക്വാറൻറയിൻ  ചെയ്യേണ്ടി  വന്നാൽ പുറത്തുപോകാൻ കഴിയില്ലെന്ന്അവർ ഭയപ്പെടുന്നു. സമീപഭാവിയിൽ , ആഗോളസാമ്പത്തികമാന്ദ്യത്തോടെ, തങ്ങളുടെ  ജോലിയുംവരുമാനമാർഗ്ഗങ്ങളുംനഷ്ടപ്പെടുമെന്നന്യായമായആശങ്കകളുമുണ്ട്അവർക്ക് .

വസ്തുക്കൾ  ശേഖരിക്കാനുംഅനിശ്ചിതത്വത്തെഭയപ്പെടാനുമുള്ളത്  മനുഷ്യൻറെ  സഹജാവബോധമാണ് , എന്നിരുന്നാലുംഉപജീവനമാർഗംലൗകിക  വിഭവങ്ങളിൽ മാത്രംഒതുങ്ങുന്നില്ല മറിച്ച്അത്അല്ലാഹുവിൽ നിന്നാണ് എന്നറിഞ്ഞുകൊണ്ട്  വിശാലമായ  മാനസികാവസ്ഥസ്വീകരിക്കാൻ മുകളിലുള്ളവാക്യംനമ്മെഓർമ്മിപ്പിക്കുന്നു.

ഒരുമനുഷ്യൻ .മുഹമ്മദ്നബി(സ്വ)യുടെ  അടുക്കൽ  വന്നു, ആ മനുഷ്യനുമതിയാവുന്നത്വരെപ്രവാചകൻ (സ്വഅവനുദാനം  കൊടുത്തു,   മനുഷ്യൻ തന്റെജനങ്ങളിലേക്ക്മടങ്ങിഅവരോടു  പറഞ്ഞു :

"എൻറെജനങ്ങളേ ഇസ്‌ലാംസ്വീകരിക്കുക, കാരണംദാരിദ്ര്യത്തെഭയപ്പെടാത്തഒരാളെപ്പോലെമുഹമ്മദ്  (സ്വദാനം നൽകുന്നു! ” [മുസ്ലീം].

ഇതാണ് വിശാലമായ മാനസികാവസ്ഥ. സൂപ്പർമാർക്കറ്റ്അലമാരകളിലോഏതെങ്കിലുംലൗകിക  ദാതാവിനോടോനമ്മുടെഹൃദയംബന്ധിപ്പിക്കരുത്, നമ്മുടെഹൃദയങ്ങൾ അനന്തമായഉറവിടവുമായിബന്ധിപ്പിക്കണം, ആകാശങ്ങളിൽ നിന്നുംഭൂമിയിൽ നിന്നുംനൽകുന്നവൻ, അവൻ അതിരുകളില്ലാത്തതുംപരിധിയില്ലാത്തതും  ഒരു  സാഹചര്യങ്ങളുംബാധിക്കാത്തതുമായത്ര  വിശാലനാണ്.

ഈ അർത്ഥംകൂടുതൽ വ്യക്തമാവാൻ , പ്രബലമായഒരുഹദീസിൽ, സർവ്വശക്തനായഅല്ലാഹുപറയുന്നതായിപ്രവാചകൻ(സ) വിവരിക്കുന്നു:

"എൻറെദാസൻമാരേ, നിങ്ങളിൽ  ആദ്യത്തെയും   അവസാനത്തെയുമായ  എല്ലാ മനുഷ്യരും   ജിന്നുകളും   ഒരിടത്ത്ഒരുമിച്ചുകൂടുകയും  എന്നോടുചോദിക്കുകയും  ചെയ്‌താലും അവർ  ആവശ്യപ്പെട്ടത്  എല്ലാവർക്കുംനൽകിയാലും  ഒരുസൂചിസമുദ്രത്തിൽ  മുക്കിയാൽ  കുറയുന്നതെത്രയാണോ  അത്രയല്ലാതെഎൻ്റെകൈവശമുള്ളതിൽ ഒന്നും കുറയില്ല. ” [മുസ്ലീം]

അതുകൊണ്ടാണ്ദാനംനൽകുന്നത്വിശ്വാസത്തിന്റെഅടയാളമെന്ന്പ്രവാചകൻ(സ) പറഞ്ഞത്, പരിഭ്രാന്തിയുംതടഞ്ഞുവയ്ക്കലുംഅർത്ഥമാക്കുന്നത്ഒരാൾ ലൗകികദാതാക്കളെമാത്രമേകാണുന്നുള്ളുവെന്നുംപരിധിയില്ലാത്തഉറവിടത്തെ (അല്ലാഹുവിനെ) അവഗണിക്കുന്നുവെന്നുംആണ്.

ഒരുമനുഷ്യൻ അല്ലാഹുവിന്റെറസൂലിനോട്ചോദിച്ചു: ‘അല്ലാഹുവിന്റെറസൂലേ, ഏതുതരംദാനമാണ്ഏറ്റവുംനല്ലത്? പ്രവാചകൻ  പറഞ്ഞു: ‘നിങ്ങൾ നല്ലആരോഗ്യംഉള്ളപ്പോഴുംപിശുക്ക്  തോന്നുകയും ദീർഘായുസ്സ്പ്രതീക്ഷിക്കുകയുംദാരിദ്ര്യത്തെഭയപ്പെടുകയുംചെയ്യുമ്പോൾ ചെയ്യുന്ന  ദാനധർമ്മങ്ങൾ ” ‘[സുനൻ നസാഈ ]

പ്രവാചകൻ (സ) വീണ്ടുംപറഞ്ഞു :"ദാനംഒരാളുടെവിശ്വാസത്തിന്റെതെളിവാണ്, ക്ഷമയാണ്പ്രകാശം, ഖുർആൻ നിങ്ങൾക്കനുകൂലമായോ  ​​എതിരായോഉള്ള  ഒരുസാക്ഷ്യമാണ് . ഓരോവ്യക്തിയുംതന്റെആത്മാവിന്റെകച്ചവടക്കാരനായിതന്റെദിവസംആരംഭിക്കുന്നു, ഒന്നുകിൽ അതിനെ  സ്വതന്ത്രമാക്കുകയോഅല്ലെങ്കിൽ അതിന്റെനാശത്തിന്കാരണമാവുകയോചെയ്യുന്നു. ” [മുസ്ലീം]

അതിനാൽ, അല്ലാഹുവിൽ വിശ്വസിക്കാനുംവിശാലമായ  മാനസികാവസ്ഥസ്വീകരിക്കാനുമുള്ളസമയമാണിത്.  അങ്ങനെചെയ്യുമ്പോൾ, നിങ്ങളുടെഹൃദയത്തിലുംജീവിതത്തിലുംഎത്രമാത്രംവിശാലതകടന്നുവരുമെന്ന്നിങ്ങൾ തിരിച്ചറിയും. പ്രവാചകൻ (സ) പറഞ്ഞു: “നിങ്ങൾ എല്ലാവരുംഅല്ലാഹുവിൽ ശരിയായആശ്രയത്തോടെവിശ്വാസമർപ്പിക്കുന്നുവെങ്കിൽ, രാവിലെവിശന്നുപുറത്തുപോവുകയും സന്ധ്യാസമയത്ത്നിറവയറുമായിമടങ്ങുകയുംചെയ്യുന്ന   പക്ഷികൾക്ക്നൽകുന്നതുപോലെഅവൻ തീർച്ചയായുംനിങ്ങൾക്ക്ഭക്ഷണം  നൽകും ”

Productive Muslim ' എന്ന  വെബ്സൈറ്റിൽ ഈജിപ്ഷ്യൻ  എഴുത്തുകാരിയായ  ദിന  മുഹമ്മദ് ബസിയോനി  എഴുതിയ 'Surat Al-Mulk: A Spiritual Antidote to the Global Pandemic' എന്ന  ലേഖനത്തിൻറെ സ്വതന്ത്ര വിവർത്തനം

വിവ:അബൂബക്കർ  സിദ്ധീഖ്  എം  ഒറ്റത്തറ

(തുടരും)