ഉച്ഛിഷ്ടം ഉപയോഗപ്പെടുത്തുന്ന സൂഫി

അബ്ദുല്‍ ജലീല്‍ഹുദവി ബാലയില്‍

10 May, 2019

+ -
image

ഹുജ്‍വീരി (റ) പറയുന്നു. ട്രാൻസോക്ഷ്യാനയിൽ ഒരു ശൈഖിനെ കണ്ടു. അദ്ദേഹം സ്വയം ആക്ഷേപങ്ങൾ ഏറ്റുവാങ്ങുന്ന (മലാമതിന്‍റ) കൂട്ടത്തിലായിരുന്നു. ജനങ്ങൾ വലിച്ചെറിയുന്ന ഉച്ഛിഷ്ടങ്ങളും മറ്റു പാഴ് ഭക്ഷ്യ പദാർത്ഥങ്ങളും ശേഖരിച്ച് ആഹരിച്ചായിരുന്നു വിശപ്പടിക്കിയിരുന്നത്. ചീഞ്ഞു തുടങ്ങിയ വെള്ളവെങ്കായം (Leek), രുചി നഷ്ടപ്പെട്ട ചുരങ്ങകൾ, കേടു വന്ന ശീമമുള്ളങ്കി (carrot) തുടങ്ങിയവയായിരുന്നു ഭക്ഷണങ്ങൾ. ആളുകൾ വലിച്ചെറിയുന്ന കീറത്തുണികൾ പെറുക്കിയെടുത്ത് നന്നായി കഴുകി വൃത്തിയാക്കി അവ തുന്നിയൊപ്പിച്ചായിരുന്നു സ്വന്തം ധരിക്കാനുള്ള വസ്ത്രങ്ങൾ കണ്ടെത്തിയിരുന്നത്.

(കശ്ഫ് - 247)