ആശങ്കകളല്ല, തവക്കുലാണ് നമുക്ക് വേണ്ടത്

മാണിയൂര്‍ അഹമ്മദ് മൗലവി(സമസ്ത കേന്ദ്ര മുശാവറ അംഗം)

07 June, 2019

+ -
image

തന്റെ എല്ലാകാര്യങ്ങളും അല്ലാഹുവില്‍ തവക്കുല്‍ ചെയതു ജീവിക്കുന്ന യഥാര്‍ത്ഥ വിശ്വാസിക്ക് പ്രതിസന്ധികളില്‍ തളരേണ്ടിവരില്ല

(വിശുദ്ധ ഖുര്‍ആന്‍ 9.51) 

വിശ്വാസികളെ സംബന്ധിച്ചെടുത്തോളം പ്രതിസന്ധികളും പ്രയാസങ്ങളും പുതുമയുള്ളതല്ല, എപ്പോഴും അല്ലാഹു കണക്കാക്കിയതല്ലാതെ മറ്റൊന്നും ഇവിടെ സംഭവിക്കില്ല,  ഉറപ്പും ശുഭാപ്തി വിശ്വാസവുമാണ് വിശ്വാസികളെ മുന്നോട്ട് നയിക്കേണ്ടത്.ഭൗതിക ലോകത്ത് പ്രയാസങ്ങളും പ്രശ്‌നങ്ങളും വിശ്വാസികളുടെ കൂടെപ്പിറപ്പാണ്. അത് ഏതെങ്കിലും ഒരു രാജ്യത്ത് മാത്രമുണ്ടാകുന്നതല്ല, ലോകംമുഴുവനുമുള്ള വിശ്വാസികളുടെ സ്ഥിതിയാണ്, എന്നാല്‍ അല്ലാഹു വിധിച്ചതല്ലാതെ തനിക്ക് ഒന്നും സംഭവിക്കില്ലെന്ന ശുഭാപ്തി വിശ്വാസം നമുക്കു ആത്മവിശ്വാസം പകരും. തന്റെ എല്ലാകാര്യങ്ങളും അല്ലാഹുവില്‍ തവക്കുല്‍ ചെയതു ജീവിക്കുന്ന യഥാര്‍ത്ഥ വിശ്വാസിക്ക് പ്രതിസന്ധികളില്‍ തളരേണ്ടിവരില്ലെന്ന വിശുദ്ധ ഖുര്‍ആന്‍ 9.51 വ്യക്തമാക്കിയിട്ടുണ്ട്.
നമ്മുടെ രാജ്യത്ത് നടന്നതെരഞ്ഞെടുപ്പ് ഫലത്തെ കുറിച്ചാണ് ചിലര്‍ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. എന്നാല്‍ ജനാധിപത്യരാജ്യമായി നമ്മുടെ രാജ്യം നിലനില്‍ക്കുന്നതിനാല്‍ ആര്‍ക്കും അത്തരം അനവാശ്യ ആശങ്കകള്‍ വേണ്ട.

തെരഞ്ഞെടുപ്പില്‍ ജയിക്കുന്നവര്‍ ഏതെങ്കിലും ഒരു വിഭാഗത്തിന്റെ വോട്ട് കൊണ്ട് ജയിക്കുന്നവരല്ല, ന്യൂനപക്ഷത്തിന്റെ വോട്ട് കൊണ്ടും ജയിക്കുന്നവരല്ല,രാജ്യത്ത് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി ശബ്ദിക്കുന്നവരെല്ലാം ന്യൂനപക്ഷത്തിന്റെ മാത്രം വോട്ടുകള്‍ കൊണ്ട് ജയിക്കുന്നവരും അല്ല, എല്ലാവര്‍ക്കും എല്ലാവരും വോട്ട് ചെയ്യുന്നുണ്ട്  അത്‌കൊണ്ട് ജനപ്രതിനിധികള്‍ രാജ്യത്തിന്റെ സത്യത്തിനും നീതിക്കും വേണ്ടി ശബ്ദമുയര്‍ത്തുമെന്ന ശുഭാപതി വിശ്വാസമാണ് നമുക്ക് വേണ്ടത്. 

അവര്‍ അവരുടെ ചുമതലകള്‍ നിര്‍വ്വഹിക്കുമ്പോള്‍ ഭരണാധികാരികള്‍ക്ക് അത് അവഗണിച്ച് മുന്നോട്ട് പോകാന്‍ കഴിയില്ല, അതോടപ്പം നീതിക്ക് വേണ്ടി നിലനില്‍ക്കുന്ന കോടതികളും നമ്മുടെ രാജ്യത്തുണ്ട്. അനീതിക്കെതിരെ അനുയോജ്യമായ രീതിയില്‍ പൊരുതാന്‍ ശക്തമായ നേതൃത്വവും പ്രസിദ്ധീകരണങ്ങളും നിയമവിദഗ്ദരും നമുക്കുണ്ട്. അവയെല്ലാം വേണ്ട സമയത്ത് നേതൃത്തം ഉപയോഗപ്പെടുത്തുന്നുണ്ട്.
സമുദായ സംരക്ഷണവും നാടിന്റെ സമാധാനവും തന്നെയാണ് നമ്മുടെ നേതൃത്വമായ സമസ്ത വിഭാവനം ചെയ്യുന്നുത്. ഇസ് ലാമിക സന്ദേശങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവരെ സമസ്ത എപ്പോഴും തള്ളിപ്പറയുകയും സമുദായത്തെ ബോധവത്കരിക്കുകയും ചെയ്തിട്ടുണ്ട. തുടര്‍ന്നും അതുണ്ടാകും, നാം നേതൃത്വം പറയുന്നിടത്ത് നില്‍ക്കണമെന്നും സമസ്തയുടെ ശാശ്വതമായ നിലനില്‍പ്പിനാവസ്യമായ  പ്രവര്‍ത്തനങ്ങളില്‍ എല്ലാവരും പങ്കാളികളാവുകയുമാണ് വേണ്ടത്.
ഇന്ത്യ ജനാധിപത്യ രാഷ്ട്രമായതിനാല്‍ ആര്‍ക്കും ആശങ്കകളല്ല വേണ്ടത്. സത്യവിശ്വാസികള്‍ ശുഭാപ്തി വിശ്വാസമുളളവരാവുകയാണ് വേണ്ടത്.