മാലികിനു വേണ്ടി മത്സ്യങ്ങൾ

അബ്ദുല്‍ ജലീല്‍ഹുദവി ബാലയില്‍

07 February, 2020

+ -
image

മാലിക്ബ്നു ദീനാറൊരിക്കൽ കപ്പലിൽ കയറി. യാത്രക്കാരിലൊരാളുടെ പക്കലുണ്ടായിരുന്ന ആഭരണം നഷ്ടപ്പെട്ടു. മോഷ്ടാവിനെ കണ്ടെത്താനായി മറ്റു യാത്രക്കാരുടെ ശ്രമം. കൂട്ടത്തിൽ മറ്റാർക്കും മാലികിനെ പരിചയമില്ലായിരുന്നു. അവർ മാലികിനെ കള്ളനെന്നു തെറ്റുധരിച്ചു. എല്ലാവരും മാലികനെ കള്ളനെന്നു വിളിച്ചു. അതിക്ഷേപിച്ചു. മാലിക് ആകശത്തേക്ക് തലയുയർത്തി. അപ്പോഴേക്കും കടലിൽ നിന്ന് മത്സല്യങ്ങൾ കപ്പലിനടുത്ത് ജലപരപ്പിലേക്ക് ഉയർന്നു വന്നു. അവയെല്ലാം കപ്പലിലേക്ക് നോക്കുന്നു. അവയിലെ ഓരോ മത്സ്യത്തിന്‍റെ വായയിലും ആഭരണമുണ്ട്. മാലിക് അവയെല്ലാം എടുത്ത് ആ നഷ്ടപ്പെട്ട മനുഷ്യനു നൽകി. അവരെല്ലാം ഇത് കണ്ട് അത്ഭുതസ്തബ്ധരായി നിൽകുമ്പോൾ മാലിക് കാലുകൾ നേരേ വെള്ളത്തിലേക്കെടുത്തു വെച്ചു. കരയിലെന്നപോലെ വെള്ളത്തിനു മുകളിലൂടെ തീരത്തേക്ക് നടന്നു.

kashf - 299