Thursday, 3 December 2020

സൂറത്തുൽ മുൽക്ക് : ആഗോളപകർച്ചവ്യാധിക്കൊരു ആത്മീയപ്രതിവിധി (ഭാഗം 7)

ദിന മുഹമ്മദ് ബസിയോനി

06 September, 2020

+ -
image

പാഠം # 6: അവന്റെകാരുണ്യത്തിന്റെവിശാലതഓർമ്മിക്കുമ്പോൾഒരാൾക്ക്സ്വയംസമർപ്പിക്കാനുംസമാധാനത്തിൽ വിശ്വസിക്കാനുംകഴിയും.

ഇതിനർത്ഥം പൊതുജനാരോഗ്യ നടപടികളെ നമ്മൾ  അവഗണിക്കണമെന്നാന്നാണോ?

തീർച്ചയായുംഅല്ല. പ്രതിരോധമാർഗങ്ങൾ  സ്വീകരിക്കുന്നതിന്നമുക്ക്പ്രതിഫലമുണ്ട്. അല്ലാഹുനമുക്ക്മുന്നിൽ അവതരിപ്പിച്ച എല്ലാ മാർഗങ്ങളും അവന്റെ കാരുണ്യത്തിന്റെ ഭാഗമാണ്.   മുൻകരുതൽ നടപടികളായി നബി (സ)  ക്വാറൻറയിനും   ഒരു രോഗിയെ ആരോഗ്യവാനായ വ്യക്തിയുടെ കൂടെ  നിർത്തരുതെന്നും സ്ഥിരമായ  ശുചിത്വവും  നിർദേശിച്ചിട്ടുണ്ട്. 

മറ്റൊരു  സമഗ്രമായവീക്ഷണം,  ഹദീസിൽ പ്രവാചകൻ (സ) പഠിപ്പിച്ചതാണ്, ഉദാഹരണത്തിന്, ‘ഉഖ്ബബിൻ‘ ആമിർ (റ) റിപ്പോർട്ട്  ചെയ്യുന്നു 

ഞാൻ അല്ലാഹുവിന്റെ റസൂലിനോട് () ചോദിച്ചു,“ എങ്ങനെ മോക്ഷം നേടാനാകും? ” പ്രവാചകൻ  പറഞ്ഞു: " നിൻറെ നാവിനെ നിയന്ത്രിക്കുകവീട്ടിൽ ഇരിക്കുകനിൻറെ  പാപങ്ങളെഓർത്ത്  കേഴുക ." [ തിർമിദി].

ഈ ഉപദേശം  ഇന്ന്  കൂടുതൽ പ്രസക്തമാണ്:

 

  • നിങ്ങളുടെവീട്ടിൽ ഇരിക്കുക  /Stay at Home : ഇത്ആരോഗ്യപ്രവർത്തകരുടെആഗോളഅഭ്യർത്ഥനയാണിന്ന്. ഇത് 1400 വർഷങ്ങൾക്ക്  മുമ്പ്തന്നെപ്രവാചകൻ(സ) ശുപാർശചെയ്തിട്ടുണ്ട്. വീട്ടിൽ ഇരിക്കുന്നത്ഒരാളെതന്റെചിന്തകളുംവികാരങ്ങളുംനിയന്ത്രിക്കാനുംതന്നെയുംമറ്റുള്ളവരെയുംഏതെങ്കിലുംപകരാവുന്ന  രോഗത്തിൽ നിന്ന്സംരക്ഷിക്കാനുംകാരണമാവുന്നു. 
  • നാവിനെനിയന്ത്രിക്കുക :നിങ്ങളുടെ എല്ലാ ചിന്തകളാലും മറ്റുള്ളവരെ അലോസരപ്പെടുത്തരുത്, അല്ലെങ്കിൽ മറ്റുള്ളവർ അവതരിപ്പിക്കുന്ന എല്ലാചിന്തകളും സ്വീകരിച്ചുകൊണ്ട്  നിങ്ങളുടെ ആത്മാവിനെ സമ്മർദ്ദത്തിലാക്കരുത്. ഫോൺ ആസക്തിയുംമാധ്യമങ്ങളോട് 24 മണിക്കൂറുമുള്ള സമ്പർക്കവും  ആത്മാവിനെ വളരെയധികം വിഷമിപ്പിക്കുന്നു. ഈ കാലത്തെ  വിഷലിപ്തമായതും  / ഫലപ്രദമല്ലാത്തതുമായ ഉള്ളടക്കം പിന്തുടരാതെ  ശാന്തതയും  മനസ്സമാധാനവും കൊണ്ടുവരുന്നതാക്കി മാറ്റുക.
  • പാപങ്ങളെ ഓർത്ത്  പശ്ചാത്തപിക്കുക/ കരയുക : ശരീരം വെള്ളത്താൽ ശുദ്ധീകരിക്കപ്പെടുന്നതു പോലെ, ആത്മാവ്കണ്ണീരാൽ ശുദ്ധീകരിക്കപ്പെടുന്നു; ഒരാളുടെ ബലഹീനതയും പോരായ്മകളും സ്വയംതിരിച്ചറിയുന്ന ആത്മാർത്ഥമായ നിർവ്യാജമായ കണ്ണുനീർ. ഈ വിനയം സർവ്വശക്തനും കരുണാനിധിയുമായവന്റെ ശക്തമായ സഹായം ലഭിക്കുവാൻ ഇടയാക്കുന്നു . പ്രവാചകൻ പറഞ്ഞതുപോലെ, “അല്ലാഹുവിനുവേണ്ടി സ്വയം വിനയാന്വിതനായവന്റെ പദവി അല്ലാഹുഉയർത്തുന്നു.”

ആത്മപരിശോധനയ്ക്കും സ്വയം ഉത്തരവാദിത്തത്തിനും വേണ്ടിയുള്ള നിർബന്ധിത സ്വയം തടവും ശാന്തതയും നമ്മൾ സ്വീകരിക്കേണ്ടിയിരിക്കുന്നു.ജീവിതത്തിൻറെ ലക്ഷ്യത്തെക്കുറിച്ചും നമ്മുടെ പോരായ്മകളെക്കുറിച്ചും പ്രതിഫലിപ്പിക്കുന്നതിനുള്ള ഇടംഇത്തുറന്നുതരുന്നു.ഒപ്പം ഒരാളുടെ പോരായ്മകളെ പരിഹരിക്കാനും ഈ സാഹചര്യത്തിൽ നിന്ന്സ്വയം മെച്ചപ്പെട്ടവരായി  പരിണമിക്കാനുമുള്ള  മുന്നോട്ടുള്ള വഴി അത്കാണിച്ചുതരുന്നു . 

ഈ ലേഖനത്തിന്റെ ഉദ്ദേശ്യം മുൻകരുതലുകൾ  സ്വീകരിക്കുന്നതിന്റെ പ്രാധാന്യത്തെ നിരാകരിക്കലല്ല,മറിച്ച്ഭൗതിക മാർഗങ്ങൾ സ്വീകരിക്കുന്നതിനോടൊപ്പം തന്നെ  ബുദ്ധിമാനും സർവ്വശക്തനും  സമാശ്വാസംനൽകുന്നവനുമായ ജഗന്നിയന്താവിലേക്ക്സ്വയം ഹൃദയത്തെ ബന്ധിപ്പിക്കുവാൻ ആവശ്യപ്പെടുകയാണ്. ആത്മാവിന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതോടുകൂടി  ശരീരത്തെ സേവിക്കുന്ന ഒരുസമഗ്രസമീപനമാണിത്. അങ്ങനെ ഇപ്പോൾ  വളരെയധികം ആവശ്യമുള്ള സന്തുലിതാവസ്ഥയും  സമാധാനവും സ്വാസ്ഥ്യവും  നമുക്ക്ലഭിക്കുന്നു.

അന്തിമചിന്തകൾ

ഈ പകർച്ചവ്യാധിക്ക്മുമ്പ്, നമ്മൾ തിരക്കിലായിരുന്നു. നമ്മൾ തിരക്കു കൂട്ടുകയായിരുന്നു, നമ്മൾക്കൊട്ടും സമയമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ നമ്മൾ ലോക്ക്ഡൗണിലാണ്. ലോകം മുഴുവൻ പൂട്ടിയിട്ടിരിക്കുകയാണ്. നമ്മുടെ ഹൃദയങ്ങളെ ചലിപ്പിക്കുന്നതിനായി അല്ലാഹു നമ്മുടെ ശരീരങ്ങളെ പരിമിതപ്പെടുത്തിയിരിക്കുകയാണ്.

ശാരീരികവും ആത്മീയവുമായ അർത്ഥത്തിൽ വീട്ടിലേക്ക്മടങ്ങാനുള്ള സമയമാണിത്. നമ്മുടെ ശരീരങ്ങളുമായി  വീട്ടിലേക്കുള്ള  മടക്കവും  നമ്മുടെ ആത്മാക്കളുമായി  അല്ലാഹുവിലേക്കുള്ള  മടക്കവും , കാരണം നമ്മുടെ  ആത്മാക്കൾക്കും  അവയുടെ വീടുമായി ബന്ധംസ്ഥാപിക്കേണ്ടതുണ്ട്.

 "നിശ്ചയമായുംഞങ്ങള്‍ അല്ലാഹുവിനുള്ളവരുംഅവങ്കലേക്ക്മടങ്ങുന്നവരുമാണ്"

"അതായത്സത്യത്തില്‍ വിശ്വസിക്കുകയും അല്ലാഹുവിന്റെ സ്മരണയാല്‍ മനഃസമാധാനം പ്രഖ്യാപിക്കുകയും ചെയ്തവരെ. ശ്രദ്ധിക്കുക, അല്ലാഹുവിന്റെ സ്മരണ കൊണ്ട്മാത്രമാണ്മനഃസമാധാനം കൈവരുന്നത്"(ഖുർആൻ 13:28)

Productive Muslim ' എന്ന  വെബ്സൈറ്റിൽ ഈജിപ്ഷ്യൻ  എഴുത്തുകാരിയായ  ദിന  മുഹമ്മദ് ബസിയോനി  എഴുതിയ 'Surat Al-Mulk: A Spiritual Antidote to the Global Pandemic' എന്ന  ലേഖനത്തിൻറെ സ്വതന്ത്ര വിവർത്തനം

വിവ:അബൂബക്കർ  സിദ്ധീഖ്  എം  ഒറ്റത്തറ

(അവസാനിച്ചു)