ആഘോഷങ്ങളെ ആരാധനകളാല്‍ സമൃദ്ധമാക്കുക

സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍

06 June, 2019

+ -
image

വിശുദ്ധ റമദാനില്‍ നേടിയെടുത്ത ജീവിത വിശുദ്ധി തുടര്‍ജീവിതത്തിലും ആര്‍ജവമാക്കി മുന്നേറണം,

വിശ്വാസ വിശുദ്ധിയുടെ മനസുമായി തുടര്‍ജീവിതത്തെ സംശുദ്ധമാക്കാനുള്ള വേളയാണ് റമദാന്‍ സമ്മാനിച്ചത്.ആഘോഷത്തെ ആരാധനകളാല്‍ സമൃദ്ധമായി സ്രഷ്ടാവിലേക്ക് സമര്‍പ്പിക്കാനുളള പ്രതിജ്ഞവേളയാവണം ഇത്.
നിപ വൈറസ് ബാധസ്ഥിരീകരിച്ചതോടെ കേരളം വീണ്ടും ആശങ്കയിലാണ്, ആരോഗ്യ പ്രവര്‍ത്തകരുമായി സഹകരിച്ച് ഈ മഹാവിപത്തിനെ തുരത്താന്‍ നമുക്ക് സാധിക്കണം, പെരുന്നാളും പരിസ്ഥിതി ദിനവും കൂടി ഒന്നിച്ചാണ് കടന്നുവന്നത്, പ്രകൃതി ചൂഷണത്തിനെതിരെയുള്ള ബോധവത്കരണത്തിന് കൂടി നാം മുന്നിട്ടിറങ്ങണം.
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വിശ്വാസി സമൂഹം മുന്നിട്ടിറങ്ങണം.പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കാനുള്ള മുന്‍കരുതലെടുക്കണം.ശുചീകരണം മുസ്‌ലിമിനെ സംബന്ധിച്ചെടുത്തോളം വിശ്വാസത്തിന്റെ ഭാഗമാണ്.മാനസികവും ആരോഗ്യപരവുമായ ജീവിതത്തെ മലിനമാക്കുന്ന ദുശ്ശീലങ്ങളും കുറ്റകൃത്യങ്ങളും വെടിയാനും സ്‌നേഹവും സഹിഷ്ണുതയും ദയയും കരുണയും ചിട്ടപ്പെടുത്താനുമുള്ള മനസുകള്‍നേടിയെടുക്കാനും ഈ പെരുന്നാള്‍ വിനിയോഗിക്കുക.